city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അരങ്ങിലെത്തിയത് ഒരു കുടുംബത്തിലെ 3 പേര്‍; ആസ്വാദകര്‍ക്ക് ലഭിച്ചത് അപൂര്‍വ സൗഭാഗ്യം

നീലേശ്വരം: (www.kasargodvartha.com 14/03/2015) ഇഷ്ട ദൈവത്തിന് മുന്നില്‍ ചിലങ്ക കിലുക്കവുമായി ഒരു തലമുറയിലെ മൂന്നു പേര്‍ അരങ്ങിലെത്തിയപ്പോള്‍ നീലേശ്വരത്തെ കലാസ്വാദകര്‍ക്ക് ലഭിച്ചത് അപൂര്‍വ ഭാഗ്യം. നീലേശ്വരം തളിയില്‍ ക്ഷേത്രത്തിന്റെ വിളക്കുമാടം സമര്‍പണത്തിന്റെ ഭാഗമായി നടന്ന കലാപരിപാടിയിലാണ് ഒരു കുടുംബത്തിലെ മൂന്നു തലമുറയില്‍പ്പെട്ടവര്‍ അരങ്ങിലെത്തിയത്.
നീലേശ്വരം പടിഞ്ഞാറ്റം കൊഴുവലിലെ റിട്ട. അധ്യാപകന്‍ പി.യു. ദിനചന്ദ്രന്‍ നായരുടെ ഭാര്യ രത്‌നാവതി ടീച്ചര്‍, മകള്‍ സീന ഡി നായര്‍, സീനയുടെ മകള്‍ ചക്കരയെന്ന അഭിരാമി എന്നിവരും, ഒപ്പം തന്നെ രത്‌നാവതിയുടെ മകന്‍ രതീഷ് നായരുടെ ഭാര്യയും ഗൈനക്കോളജിസ്റ്റുമായ ഡോ. ദീപാ മാധവുമാണ് വിവിധ പരിപാടികളുമായി ആസ്വാദകരുടെ ഹൃദയം കീഴടക്കിയത്.

കാഞ്ഞങ്ങാട് ദുര്‍ഗാ ഹൈസ്‌കൂളില്‍ നിന്ന് വിരമിച്ച് ഒരു പതിറ്റാണ്ട് കഴിഞ്ഞെങ്കിലും താന്‍ പഠിച്ചെടുത്ത തിരുവാതിര ഹൃദയത്തോട് ചേര്‍ത്ത് ഒരിക്കല്‍ കൂടി അരങ്ങിലെത്തിക്കുകയായിരുന്നു രത്‌നാവതി ടീച്ചര്‍. സൗദി അറേബ്യ ആസ്ഥാനമായുള്ള അല്‍ തായല്‍ ഗ്രൂപ്പ് ട്രാവല്‍ ഡിവിഷന്റെ ദുബൈ് കണ്‍ട്രി ഹെഡ് ആണ് സീനാ ഡി. നായര്‍. സ്‌കൂള്‍ - കോളജ് തലത്തില്‍ നിരവധി തവണ കലാ കിരീടം കരസ്ഥമാക്കിയ സീന, നീണ്ട 20 വര്‍ഷത്തിന് ശേഷം കഥകളിയിലൂടെ രംഗപ്രവേശം ചെയ്യുകയായിരുന്നു. ബന്ധു കൂടിയായ കോട്ടക്കല്‍ ഉണ്ണികൃഷ്ണന്റെ സഹായത്തോടെ ക്രിമീര വധം കഥകളിയിലെ ലളിതയായി സീന വേഷമിട്ടപ്പോള്‍ പാഞ്ചാലിയായി കോട്ടക്കല്‍ ബാലനാരായണനും രംഗത്തെത്തി.

സീനയുടെ മകള്‍ അഭിരാമി കേരള നടനമാണ് അവതരിപ്പിച്ചത്. ചെറുവത്തൂര്‍ പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ഗൈനക്കൊളജിസ്റ്റായ ഡോ. ദീപാ മാധവ് കുച്ചിപ്പുടിയും ഭരതനാട്യവുമാണ് അവതരിപ്പിച്ചത്. സീനയ്ക്ക് ദുബൈയില്‍ ഏറെ ജോലിത്തിരക്കിലും കലാരംഗത്തുള്ള രണ്ട് പതിറ്റാണ്ടായുള്ള ബ്രേക്കിന് വിരാമമിടാനും, വീണ്ടും കലാ രംഗത്ത് സജീവമാകുവാനും വേണ്ടിയാണ് കഥകളിയുമായി ജന്മ നാട്ടിലെത്തിയത്. ദുബൈയിലെ കലാപരിപാടികളില്‍ ജഡ്ജായും, ചാനല്‍ പരിപാടികളുടെ ജൂറിയായും രംഗത്ത് എത്തിയെങ്കിലും ഇനി ആസ്വാദകര്‍ക്ക് വ്യത്യസ്ഥത പകര്‍ന്ന് കഥകളിയും നൃത്തവും അവതരിപ്പിക്കുവാനാണ് സീനയുടെ തീരുമാനം. തീരുമാനത്തിന് പൂര്‍ണ പിന്തുണയുമായി ഭര്‍ത്താവ് ബാലഗോപാലന്‍ വണ്ണാടിയിലും ഉള്ളതായി സീന പറയുന്നു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

അരങ്ങിലെത്തിയത് ഒരു കുടുംബത്തിലെ 3 പേര്‍; ആസ്വാദകര്‍ക്ക് ലഭിച്ചത് അപൂര്‍വ സൗഭാഗ്യം
അരങ്ങിലെത്തിയത് ഒരു കുടുംബത്തിലെ 3 പേര്‍; ആസ്വാദകര്‍ക്ക് ലഭിച്ചത് അപൂര്‍വ സൗഭാഗ്യം
അരങ്ങിലെത്തിയത് ഒരു കുടുംബത്തിലെ 3 പേര്‍; ആസ്വാദകര്‍ക്ക് ലഭിച്ചത് അപൂര്‍വ സൗഭാഗ്യം

അരങ്ങിലെത്തിയത് ഒരു കുടുംബത്തിലെ 3 പേര്‍; ആസ്വാദകര്‍ക്ക് ലഭിച്ചത് അപൂര്‍വ സൗഭാഗ്യം
സീന

Keywords : Nileshwaram, Programme, Competition, Kasaragod, Kanhangad, Kerala. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia