3 ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്ന് പേര്‍ക്ക് പരിക്ക്
Jan 5, 2015, 11:12 IST
നീലേശ്വരം: (www.kasargodvartha.com 05.01.2015) കിനാനൂര്‍ കരിന്തളം കൊല്ലംപാറയില്‍ മൂന്ന് ബൈക്കുകള്‍ കൂട്ടിയിച്ച് മൂന്ന് പേര്‍ക്ക് പരിക്കേറ്റു. കരിന്തളം കീഴ്മാലയിലെ നിധിന്‍ (22), പരപ്പ കോളംകുളത്തെ ബാബു (38), ചെറുപുഴയിലെ ഷിജു (35) എന്നിവര്‍ക്കാണ് പരിക്കേറ്റത്. തിങ്കളാഴ്ച രാവിലെ ഒമ്പത് മണിയോടെ കൊല്ലംപാറ സ്‌കൂള്‍ പരിസരത്താണ് അപകടമുണ്ടായത്.
നിധിനെയും ബാബുവിനെയും നീലേശ്വരം തേജസ്വിനി ആശുപത്രിയിലും, ഷിജുവിനെ മാവുങ്കാല്‍ സഞ്ജീവനി ആശുപത്രിയിലും പ്രവേശിപ്പിച്ചു. കൊല്ലംപാറയില്‍ നിന്ന് തലയടുക്കത്തേക്ക് പോവുകയായിരുന്ന ബൈക്കും കാലിച്ചാമരത്ത് നിന്ന് നീലേശ്വരം ഭാഗത്തേക്ക് പോവുകയായിരുന്ന രണ്ട് ബൈക്കുകളുമാണ് കൂട്ടിയിടിച്ചത്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Nileshwaram, Kanhangad, Kasaragod, Kerala, Bike, Accident, Injured, Hospital.
Advertisement:

File Photo |