ഫേസ്ബുക്ക് പോസ്റ്റിനെ ചൊല്ലി സംഘട്ടനം: 3 പേര്‍ ആശുപത്രിയില്‍
Aug 27, 2014, 15:31 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 27.08.2014) ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത സന്ദേശവും കമന്റും സംഘട്ടനത്തില്‍ കലാശിച്ചു. കഴിഞ്ഞദിവസം കൊവ്വല്‍പള്ളിയിലാണ് സംഭവം. പരിക്കേറ്റ രണ്ടുപേരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും ഒരാളെ കൊവ്വല്‍പള്ളിയിലെ സ്വകാര്യാശുപത്രിയിലും പ്രവേശിപ്പിച്ചു.
കൊവ്വല്‍പള്ളി സ്വദേശിയും ഗള്‍ഫുകാരനുമായ ബ്രിജേഷിന്റെ ഫേസ്ബുക്ക് പോസ്റ്റും അതിന് സുഹൃത്ത് ബിജു കുന്നരുവത്ത് ചെയ്ത കമന്റുമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്. കമന്റ് പോസ്റ്റ് ചെയ്ത ബിജുവിന് ഫേസ്ബുക്ക് പോസ്റ്റിട്ട ബ്രിജേഷ് അശ്ലീല ഭാഷയില്‍ മറുപടി നല്‍കിയെന്നാണ് പറയുന്നത്. ബിജുവും ഇതേരീതിയില്‍ തന്നെ പ്രതികരിച്ചു. ഇതാണ് സംഘട്ടനത്തിലേക്ക് കൊണ്ടെത്തിച്ചത്. പ്രശ്‌നം പറഞ്ഞു തീര്‍ക്കാനെന്ന് പറഞ്ഞെത്തിയ 30 ഓളം വരുന്ന സംഘം തന്നെ മര്‍ദിക്കുകയായിരുന്നുവെന്നാണ് ബിജുവിന്റെ പരാതി.
നേരത്തെയുണ്ടായ ഒരു സംഭവത്തില്‍ തന്നെ തെറ്റിദ്ധരിച്ച ചിലര്‍ ഫേസ്ബുക്കിലെ പ്രശ്‌നം മുതലെടുത്ത് മര്‍ദിക്കുകയായിരുന്നുവെന്നും ആശുപത്രിയില്‍ കഴിയുന്ന ബിജു പറയുന്നു. മന്ദേത്താവിയിലെ മനോജ്, ഓട്ടോ ഡ്രൈവര്‍ സുരി, ശ്രീനാഥ്, നിധിന്‍ കൃഷ്ണ, രതീഷ് പരമന്‍ എന്നിവരാണ് മര്‍ദിച്ചതെന്നും ബിജു പറഞ്ഞു.
അതേസമയം ബിജു തങ്ങളെ മര്‍ദിച്ചുവെന്നാരോപിച്ച് മന്ദേത്താവിയിലെ മനോജ്, പ്രണവ് എന്നിവര്‍ ആശുപത്രിയില്‍ ചികിത്സ തേടി. ബ്രിജേഷിന്റെ സഹോദരനാണ് പ്രണവ്. തടയാന്‍ ചെന്നപ്പോഴാണ് മനോജിന് മര്‍ദനമേറ്റത്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kanhangad, Assault, Hospital, Facebook, Brijesh, Biju, Comment.
Advertisement: