city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

റോഡിന്റെ ശോചനീയാവസ്ഥ: മുഹമ്മദ് റാഫിയുടെ നിരാഹാരം 2-ാം ദിവസത്തിലേക്ക്

മേല്‍പ്പറമ്പ്:(www.kasargodvartha.com 09.10.2014) ചെമ്മനാട് ഗ്രാമപഞ്ചായത്തിന്റെയും പൊതുമരാമത്ത്, ജില്ലാ പഞ്ചായത്ത് റോഡുകളുടെയും  ശോചനീയാവസ്ഥ പരിഹരിക്കണമെന്നും, മേല്‍പ്പറമ്പ ദേളി ജംഗ്ഷന്‍, പരവനടുക്കം, ചെമ്മനാട് റോഡ് പ്രത്യേക പാക്കേജില്‍ ഉള്‍പ്പെടുത്തി മെക്കാടം താര്‍ ചെയ്യണമെന്നും ആവശ്യപ്പെട്ട് നടക്കുന്ന നിരാഹാര സമരം രണ്ടാം ദിവസത്തിലേക്ക്.

കാസര്‍കോട് കാഞ്ഞങ്ങാട് റോഡിന്റെ നവീകരണ പദ്ധതി സമയബദ്ധിതമായി നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് ജനകീയ സമരസമിതിയുടെ ആഭിമുഖ്യത്തില്‍ കെ.പി. മുഹമ്മദ് റാഫി  നടത്തുന്ന നിരാഹാര സമരം രണ്ടാം ദിവസത്തിലേക്ക് പ്രവേശിച്ചത്. നിരാഹാര സമരപന്തലിലേക്ക് സമൂഹത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധിപേര്‍ എത്തിച്ചേര്‍ന്നു.

റാഫിയുടെ ആരോഗ്യനില വശളാക്കുന്നതിന് മുമ്പ് ഭരണാധികാരികള്‍ ബന്ധപ്പെട്ട് പ്രശ്‌നം പരിഹരിക്കണമെന്ന് സമിതി പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് നിവേദനം അയച്ചു.

റോഡിന്റെ ശോചനീയാവസ്ഥ: മുഹമ്മദ് റാഫിയുടെ നിരാഹാരം 2-ാം ദിവസത്തിലേക്ക്


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
അസ്‌ന തുള്ളിച്ചാടി നടക്കുമ്പോഴും അബ്ദുല്ലയുടെ മനസ്സില്‍ കനലെരിയുന്നു, ഭാര്യയെ ചികിത്സിക്കാന്‍ ആരു സഹായിക്കും?

Keywords:  Melparamba, Road, Panchayath, Kanhangad, Udma, Strike, Youth, Protest, kasaragod, Kerala, 2nd Day Hunger Strike Over Bad Road

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia