അജാനൂര്‍ കടപ്പുറത്ത് 25 ലക്ഷം രൂപയുടെ ചെമ്മീന്‍ ചാകര
Feb 23, 2012, 22:01 IST
കാഞ്ഞങ്ങാട്: അജാനൂര്‍ കടപ്പുറത്ത് ചെമ്മനാട് ചാകര. 25 ലക്ഷം രൂപയുടെ ചെമ്മീനുകള്‍ ലഭിച്ചു. വ്യാഴാഴ്ച വെളുപ്പിന് മീന്‍ പിടിക്കാന്‍ പോയ ഏഴ് വള്ളങ്ങള്‍ക്കാണ് പൂവാലന്‍ ചെമ്മീനുകള്‍ കിട്ടിയത്. കരയില്‍നിന്നും 1500 മീറ്റര്‍ അകലത്തിലാണ് പൂവാലന്‍ ചെമ്മീന്‍കൂട്ടങ്ങളെത്തിയത്. കാഞ്ഞങ്ങാട് മാര്‍ക്കറ്റില്‍ 105 രൂപ മുതല്‍ 115 രൂപക്കാണ് ചെമ്മീനുകള്‍ വിറ്റഴിച്ചത്.
Keywords: 25 lakhs, Prawn, Ajanur kadappuram, Kanhangad, Kasaragod