മൂന്ന് യാത്രക്കാരെയും കൊണ്ട് ബൈക്ക് ഓടിച്ചയാള്‍ക്ക് പിഴ ശിക്ഷ
Jun 8, 2012, 15:42 IST
കാഞ്ഞങ്ങാട്: ബൈക്കില്‍ മൂന്നുപേര്‍ യാത്രചെയ്ത കേസില്‍ ബൈക്ക് ഓടിച്ചയാള്‍ക്ക് കോടതി പിഴ ശിക്ഷ വിധിച്ചു. മേല്‍ബാര കിഴക്കെക്കരയിലെ ബി ജയരാജിനെ(31)യാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് (രണ്ട്) കോടതി 2400 രൂപ പിഴയടക്കാന്‍ ശിക്ഷിച്ചത്.
2012 ജനുവരി 22 ന് വൈകുന്നേരം ഉദുമ ബേവൂരി ജംഗ്ഷനില്‍ വാഹന പരിശോധന നടത്തുകയായിരുന്ന ബേക്കല്‍ എസ്ഐ ടി ഉത്തംദാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് രണ്ട് പേരെ പിറകിലിരുത്തി ജയരാജ് ഓടിച്ചുവരികയായിരുന്ന കെഎല്‍ 60 ബി - 9368 നമ്പര്‍ ബൈക്ക് പിടികൂടിയത്. മനുഷ്യജീവന് അപകടം വരുത്തുന്നവിധത്തില്‍ വാഹനം ഓടിച്ചതിന് ജയരാജിനെതിരെ പോലീസ് കേസെടുക്കുകയായിരുന്നു.
ജയരാജിന്റെ കൈവശം ഡ്രൈവിംഗ് ലൈസന്‍സും ഇന്‍ഷൂറന്‍സ് സര്‍ട്ടിഫിക്കറ്റും ഉണ്ടായിരുന്നില്ല. ജയരാജിനെ അറസ്റ്റ് ചെയ്തശേഷം പിന്നീട് ജാമ്യത്തില്‍ വിടുകയായിരുന്നു.

Keywords: Kanhangad, Kerala, kasaragod, court order, Bike