24 മണിക്കൂര്‍ പോസ്റ്റ്‌മോര്‍ട്ടം: സര്‍ക്കാര്‍ നിര്‍ദേശം ലഭിച്ചില്ലെന്ന് ഡി.എം.ഒ
Mar 30, 2013, 20:17 IST
കാസര്‍കോട്: സര്‍ക്കാര്‍ ആശുപത്രികളില്‍ 24 മണിക്കൂറും പോസ്റ്റ്‌മോര്‍ട്ടം നടത്താനുള്ള നടപടി പുരോഗമിക്കുന്നു. എന്നാല്‍ ഇതുവരെ ഇതു സംബന്ധിച്ച നിര്‍ദേശമൊന്നും സര്‍ക്കാരില്‍ നിന്ന് ലഭിച്ചിട്ടില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഗോപിനാഥന്‍ അറിയിച്ചു.
പോസ്റ്റ് മോര്‍ട്ടം നടത്തുന്നതിനുള്ള ചില സാങ്കേതിക തടസങ്ങള്‍ നീക്കി വരികയാണ്. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി, കാസര്‍കോട് ജനറല്‍ ആശുപത്രി എന്നിവിടങ്ങളില്‍ ഡോക്ടര്‍മാരുടെ കുറവുകളുണ്ട്. അവ നികത്തണം. രാത്രി പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ വെളിച്ചം ഉള്‍പെടെയുള്ള സൗകര്യങ്ങളും ഒരുക്കേണ്ടതുണ്ട്.
കഴിഞ്ഞ ദിവസം മൊഗ്രാല്‍പുത്തൂരില്‍ ബൈക്കപകടത്തില്‍ മരിച്ച യുവാക്കളുടെ മൃതദേഹങ്ങള്‍ കാണാന്‍ മോര്‍ചറിയില്‍ ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും തടസമുണ്ടായിരുന്നില്ല. ബാഹ്യ ഇടപെടലുകളെ തുടര്‍ന്നാണ് മോര്‍ചറി തുറന്നു കൊടുത്തതെന്ന പ്രചാരണം ശരിയല്ലെന്നും ഡി.എം.ഒ പറഞ്ഞു.
Keywords: Postmortem, Kasaragod, General-hospital, Kanhangad, Doctors, Bike, Accident, Mogral Puthur, Kerala, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.