മദ്യപിച്ച് വാഹനമോടിച്ച ഓട്ടോഡ്രൈവര്‍ക്ക് 2000 രൂപ പിഴ
Jun 9, 2012, 14:00 IST
കാഞ്ഞങ്ങാട്: മദ്യലഹരിയില്‍ വാഹനമോടിച്ച ഓട്ടോ ഡ്രൈ വര്‍ക്ക് കോടതി പിഴ വിധിച്ചു. ബളാല്‍ ചെമ്പഞ്ചേരിയിലെ ആലപ്പാട്ട് എ ടി കുര്യച്ച(35)നാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) കോടതി 2000 രൂപ പിഴ വിധിച്ചത്.
2012 മാര്‍ച്ച് മൂന്നിന് വൈകുന്നേരം വെള്ളരിക്കുണ്ട് ടൗ ണില്‍ വാഹന പരിശോധന നടത്തുകയായിരുന്ന പോലീസ് കുര്യച്ചന്‍ മദ്യലഹരിയില്‍ ഓടിച്ചുവരികയായിരുന്ന കെ എല്‍ 60 - 3278 നമ്പര്‍ ഓട്ടോറിക്ഷ പിടികൂടുകയായിരുന്നു.
Keywords: kasaragod, Kanhangad, Liquor-drinking, Autorikshaw, Driver, Court order