മതിയായ രേഖകള്‍ സൂക്ഷിക്കാത്ത തൊഴില്‍ ഏജന്‍സി ഉടമയ്ക്ക് പിഴ
Feb 8, 2012, 15:51 IST
കാഞ്ഞങ്ങാട്: തൊഴില്‍ ഏജന്‍സി സ്ഥാപനത്തില്‍ മതിയായ രേഖകള്‍ സൂക്ഷിക്കാത്തതിന് ഉടമയ്ക്ക് കോടതി രണ്ടായിരം രൂപ പിഴ വിധിച്ചു.
നീലേശ്വരം മാര്‍ക്കറ്റ് റോഡിലെ നീലേശ്വരം ഏജന്‍സീസ് എംപ്ലോയര്‍ സ്ഥാപന ഉടമ കോട്ടപ്പുറം ഫാറൂക്ക് നഗറിലെ അബ്ദുല്ല ഹാജിയെയാണ് (55) ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് (രണ്ട്) കോടതി പിഴയടക്കാന്‍ ശിക്ഷിച്ചത്.
2011 ആഗസ്റ്റ് 11ന് കാഞ്ഞങ്ങാട് ലേബര്‍ ഓഫീസര്‍ ഈ സ്ഥാപനത്തില്‍ പരിശോധന നടത്തിയപ്പോഴാണ് മതിയായ രേഖകള്‍ സൂക്ഷിക്കാതെയാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നതെന്ന് വ്യക്തമായത്. ഫീല്‍ഡ് മെയിന്റന്‍ വേജസ് രജിസ്റ്റര്‍, വേജസ് സ്ലിപ്പ്, മെയിന്റ ന്‍ മസ്റ്റര്‍ റോള്‍, പേ മിനിമം വേജസ്, തുടങ്ങിയവ സൂക്ഷിക്കാതെയാണ് തൊഴില്‍ ഏജന്‍സി സ്ഥാപനം പ്രവര്‍ത്തിച്ചുവരുന്നതെന്ന് പരിശോധനയില്‍ തെളിഞ്ഞു.
ഇതെ തുടര്‍ന്ന് അബ്ദുല്ല ഹാജിക്കെതിരെ ലേബര്‍ ഓഫീസര്‍ നിയമപരമായ നടപടിക്രമങ്ങള്‍ സ്വീകരിക്കുകയായിരുന്നു.

Keywords: kasaragod, Kanhangad, court, കാഞ്ഞങ്ങാട്