കാഞ്ഞങ്ങാട്ട് കത്തിക്കുത്ത്; വ്യാജ ഡോക്ടര്‍ അന്തുക്കയ്ക്കും ബന്ധുവിനും ഗുരുതരം
Feb 3, 2015, 09:21 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 03/02/2015) അജാനൂര്‍ ഇഖ്ബാല്‍ ജംഗ്ഷനില്‍ രണ്ട് പേര്‍ക്ക് കുത്തേറ്റു. വ്യാജഡോക്ടര്‍ അബ്ദുല്‍ ഖാദര്‍ എന്ന അന്തുക്കയ്ക്കും (40), ബന്ധുവായ മന്‍സൂറിനുമാണ് (29) കുത്തേറ്റത്. ഇരുവരുടേയും പരിക്ക് ഗുരുതരമായതിനാല്‍ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
ഇക്കഴിഞ്ഞ ഒക്ടോബര്‍ 16 ന് രാത്രി ചിത്താരി മുക്കൂടില്‍ വെച്ച് അന്തുക്കയുടെ മരുമകന്‍കൂടിയായ കൊളവയലിലെ കെ.കെ. മുഹമ്മദ് കുഞ്ഞിയുടെ മകന് വി. റംഷീദ് ദുരൂഹസഹചര്യത്തില്‍ വാഹനാപകടത്തില്‍ മരിച്ചിരുന്നു. ഈ സംഭവത്തില്‍ അബ്ദുല്‍ ഖാദര്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കും മറ്റും പരാതി നല്‍കിയിരുന്നു.
അപകടത്തില്‍ മരിച്ച റംഷീദിന്റെ മരണവുമായി ബന്ധപ്പെട്ട് ആരോപണ വിധേയരായ യുവാക്കളുടെ ബന്ധുക്കളുമായി തിങ്കളാഴ്ച രാത്രി ഇഖ്ബാല്‍ ജംഗ്ഷനില്‍ അനുരജ്ഞന ചര്‍ച്ച നടന്നിരുന്നു. ഇതിനിടയിലാണ് ചര്‍ച്ചയ്ക്കെത്തിയ അഫ്സല് എന്നയാളും മറ്റു ബന്ധുക്കളും ചേര്‍ന്ന് അന്തുക്കയേയും മന്‍സൂറിനേയും കുത്തിയതെന്നാണ് പരാതി.
കുത്തേറ്റ അന്തുക്കയേയും മന്‍സൂറിനേയും ആദ്യം കാഞ്ഞങ്ങാട് മന്‍സൂര്‍ ആശുപത്രിയിലും പിന്നീട് പരിക്ക് ഗുരുതരമായതിനാല്‍ മംഗലാപുരം ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വിവിരമറിഞ്ഞ് ഹൊസ്ദുര്‍ഗ് പോലീസും സ്ഥലത്തെത്തിയിരുന്നു.