city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബൈക്കിന് പിറകില്‍ കാറിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്

കാഞ്ഞങ്ങാട്: ബൈക്കിനു പിറകില്‍ കാറിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്. പുല്ലൂര്‍ തടത്തില്‍ കാരികൊച്ചിയിലെ പി. രാമകൃഷ്ണന്റെ മകന്‍ കെ. ശരത്കുമാറി(23)നും സുഹൃത്തിനുമാണ് അപകടത്തില്‍ പരിക്കേറ്റത്.

സാരമായി പരിക്കേറ്റ ഇരുവരെയും ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച ഉച്ചയോടെയാണ് അപകടം. ശരത്കുമാറും സുഹൃത്തും സഞ്ചരിക്കുകയായിരുന്ന കെ.എല്‍ 60ബി-8955 നമ്പര്‍ ബൈക്കില്‍ വെള്ളമാരുതി റിറ്റ്‌സ്‌കാര്‍ ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ ഇരുവരെയും ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു. ശരത്കുമാറിന്റെ പരാതിയില്‍ കാര്‍ ഡ്രൈവര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു.
ബൈക്കിന് പിറകില്‍ കാറിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്
File Photo

Keywords : Kanhangad, Car, Bike, Accident, Injured, Case, Hosdurg, Police, Car-driver, Kerala, Sharath Kumar, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia