നായ കുറുകെ ചാടിയതിനെതുടര്‍ന്ന് ബൈക്ക് മറിഞ്ഞു; 2 പേര്‍ക്ക് പരിക്ക്
Sep 22, 2015, 10:13 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 22/09/2015) തെരുവ് നായ കുറുകെ ചാടിയതിനെതുടര്‍ന്ന് ബൈക്ക് നിയന്ത്രണംവിട്ട് മറിയുകയും യുവാക്കള്‍ക്ക് സാരമായി പരിക്കേല്‍ക്കുകയും ചെയ്തു. മധുരംപാടി പുതിയ വളപ്പിലെ സുരേഷ് ബാബു (35), പൊള്ളക്കടയിലെ രൂപേഷ് (28) എന്നിവര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്.
തിങ്കളാഴ്ച രാവിലെ പുതിയ കണ്ടത്തുവെച്ചാണ് അപകടമുണ്ടായത്. ബൈക്ക് മറിഞ്ഞതിനെതുടര്‍ന്ന് സുരേഷ് ബാബുവിന്റെ കയ്യെല്ലൊടിഞ്ഞു. രൂപേഷിന്റെ താടിയെല്ലിനും ഗുരുതരമായി പരിക്കേറ്റു. ഇരുവരേയും കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തെരുവ് നായ്ക്കള്‍ റോഡുകളും കയ്യടക്കിയതോടെ വാഹനാപകടങ്ങള്‍ വര്‍ധിക്കുകയാണ്. ഇത്തരം സംഭവങ്ങള്‍ ജില്ലയിലെ പലഭാഗങ്ങളിലും ആവര്‍ത്തിക്കപ്പെടുന്നുണ്ട്.
Keywords: Dog, Bike, Kerala, Accident, Kanhangad, Kasaragod, 2 injured in accident