പോലീസ് ജീപ്പ് കണ്ട് കുതിച്ചുപാഞ്ഞു; പിന്തുടര്‍ന്നപ്പോള്‍ സ്‌കൂട്ടര്‍ കുറ്റിക്കാട്ടിലൊളിപ്പിച്ച് കക്കൂസില്‍ കയറി, ഒടുവില്‍ പിടിയിലായി
Jun 23, 2015, 17:02 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 23/06/2015)പോലീസ് ജീപ്പിനെ കണ്ട് നിര്‍ത്താതെ പോയ പ്രായപൂര്‍ത്തിയാകാത്തവര്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. മാങ്ങാട്ട് സ്‌പെഷല്‍ ഡ്യൂട്ടി കഴിഞ്ഞ് ഹൊസ്ദുര്‍ഗ് പോലീസ് സ്റ്റേഷനിലേക്ക് മടങ്ങി വരികയായിരുന്ന പോലീസുകാരാണ് പ്രായപൂര്‍ത്തിയാകാത്തവര്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ പിടികൂടിയത്.
ഇക്ബാല്‍ റോഡ് ജംഗ്ഷനില്‍ വെച്ച് പോലീസുകാരെ കണ്ട് സ്‌കൂട്ടര്‍ കോട്ടച്ചേരിയിലെ എലൈറ്റ് ഹോട്ടലിന് അരികിലൂടെയുള്ള പോക്കറ്റ് റോഡിലൂടെ ഓടിച്ചു പോവുകയായിരുന്നു. ഇതൊന്നും ശ്രദ്ധിക്കാതെ പോലീസ് നേരെ രാംനഗര്‍ റോഡിലൂടെ കുന്നുമ്മല്‍ എത്തുകയും അവിടെ നിന്ന് പോക്കറ്റ് റോഡിലൂടെ എലൈറ്റ് ഹോട്ടല്‍ റോഡിലേക്ക് പോവുകയുമായിരുന്നു. ഇതിനിടയില്‍ പ്രായപൂര്‍ത്തിയാകാത്തവര്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ പോലീസിന് മുന്നില്‍ പെട്ടു.
ഇതോടെ സ്‌കൂട്ടര്‍ തിരിച്ച് അതിവേഗത്തില്‍ പിറകോട്ട് ഓടിച്ചുപോയി. തുടര്‍ന്ന് പോലീസ് ഇവരെ പിന്തുടരുകയായിരുന്നു. എലൈറ്റ് ഭാഗത്ത് സ്‌കൂട്ടര്‍ എത്തിയിട്ടില്ലെന്ന വിവരം ലഭിച്ച പോലീസുകാര്‍ അന്വേഷണം നടത്തുന്നതിനിടെ കുറ്റിക്കാട്ടിലൊളിപ്പിച്ച നിലയില്‍ സ്‌കൂട്ടര്‍ കണ്ടെത്തി.
ഇതിനിടയില്‍ പരിസരവാസിയായ ഒരാള്‍ പോലീസിനടുത്തെത്തി തന്റെ വീടിനു വെളിയിലെ കക്കൂസില്‍ രണ്ടുപേര്‍ ഒളിച്ചിരിപ്പുണ്ടെന്ന് പറയുകയായിരുന്നു. പോലീസ് പിന്നീട് ഇവരെ പിടികൂടി. കൊളവയല്‍ സ്വദേശകളാണ് ഇരുവരും.
Keywords: Kanhangad, Kerala, Arrest, Police, Driving, Minor, Students, 2 arrested for minor driving.
Advertisement: