എ.ടി.എം കൗണ്ടറിന് മുന്നില്‍ സംശയസാഹചര്യത്തില്‍ കണ്ട 17 കാരന് അറസ്റ്റില്‍
Mar 21, 2015, 09:00 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 21/03/2015) എ.ടി.എം കൗണ്ടറിന് മുന്നില്‍ സംശയസാഹചര്യത്തില്‍ കണ്ട 17 കാരനെ പോലീസ് അറസ്റ്റു ചെയ്തു. ഇയാളില്‍ നിന്നും 50,000 രൂപയും മൂന്നു മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു. കോഴിക്കോട് താമരശേരി സ്വദേശിയായ 17 കാരനെയാണ് പോലീസ് അറസ്റ്റു ചെയ്തത്.
വ്യാഴാഴ്ച രാത്രി കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന് സമീപത്തുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എ.ടി.എം കൗണ്ടറിനടുത്ത് സംശയസാഹചര്യത്തില്‍ കണ്ട ഇയാളെ പട്രോളിങ്ങിനിടെ പോലീസ് പിടികൂടുകയായിരുന്നു.
ഏതാനും ദിവസങ്ങള്‍ മുമ്പ് ഒരു സംഘം കാഞ്ഞങ്ങാട്ടെ രാംനഗര്‍ റോഡിന് സമീപത്തെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എടിഎം കൗണ്ടര്‍ തകര്‍ത്ത് കവര്‍ച്ച നടത്താന്‍ ശ്രമിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് കാഞ്ഞങ്ങാട് പോലീസ് പട്രോളിംഗ് ശക്തമാക്കിയിരിക്കുകയാണ്. എന്നാല്‍ കവര്‍ച്ച നടത്താന്‍ ശ്രമിച്ച പ്രതികളെ പോലീസിന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also Read:
വിന്‍ഡോസ് 10 ഉടന്‍ റിലീസ് ചെയ്തേക്കും?
Keywords: Kasaragod, Kerala, Kanhangad, arrest, Police, ATM Counter, Railway Station, SBI, Patrolling, Accuse, Robbery-Attempt, Investigation, ATM, 17 year old arrested.
Advertisement: