ഡിവൈഎസ്പിയും 4 എസ്‌ഐമാരും ഉള്‍പ്പെടെ 16 പേര്‍ വിരമിക്കുന്നു
Feb 4, 2012, 16:04 IST
കാഞ്ഞങ്ങാട് : കാസര്‍കോട് ജില്ലയില്‍ സേവനമനുഷ്ഠിക്കുന്ന ഒരു ഡിവൈഎസ്പിയുള്‍പ്പെടെ 16 പേര്‍ മാര്‍ച്ച് 31ന് സര്‍വ്വീസില്‍ നിന്നും വിരമിക്കും. കാസര്‍കോട് ഡിവൈഎസ് പി. വരദരാജന്‍ എസ്‌ഐമാരായ വി.കൃഷ്ണന്‍ നായര്‍ (എസ്എസ്ബി കാസര്‍കോട്), ടി.ജി.രമേഷ് (ഹൈവേ പോലീസ്), എ.കരുണാകരന്‍ നായര്‍ (കണ്‍ട്രോള്‍ റൂം കാസര്‍കോട്), വി.നാരായണന്‍ (ചിറ്റാരിക്കാല്‍), എഎസ്‌ഐമാരായ എം.വി.ശംഭു, ബി.പ്രഭാകരന്‍, വി.വി.വിജയകുമാരന്‍, സി.നാരായണന്‍, തമ്പാന്‍, രത്‌നാകരന്‍, നാരായണ നായക്, പി.എം.ടോമിച്ചന്‍, കെ.എന്‍.ഗംഗാധരന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ രഘുനാഥ്, സിവില്‍ പോലീസ് ഓഫീസര്‍ പത്മനാഭ എന്നിവരാണ് സര്‍വീസില്‍ നിന്നും വിരമിക്കുന്നത്.
Keywords: Police, Retired, Kanhangad, Kasaragod