കോട്ടപ്പാറ- പാടാംകോട് റോഡ് വികസനത്തിന് 15 ലക്ഷം
Apr 1, 2012, 00:50 IST
കാഞ്ഞങ്ങാട്: കോട്ടപ്പാറ- പാടാംകോട് റോഡ് വികസനത്തിന് 15 ലക്ഷം രൂപ അനുവദിച്ചു. റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് കെ കുഞ്ഞിരാമന്‍ എംഎല്‍എക്ക് നാട്ടുകാര്‍ നല്‍കിയ സ്വീകരണയോഗത്തില്‍ ഉറപ്പ് നല്‍കിയിരുന്നു. പുല്ലൂര്‍- പെരിയ പഞ്ചായത്തിലെ കാര്‍ഷികമേഖലയായ കൊടവലം, പടാംകോട്, കോട്ടപ്പാറ പ്രദേശങ്ങളെ ബാഹ്യലോകവുമായി ബന്ധപ്പെടുത്തുന്ന ഗ്രാമീണറോഡ് വികസിപ്പിക്കണമെന്നത്് നാട്ടുകാരുടെ ചിരകാല സ്വപ്‌നമായിരുന്നു. സിപിഐ എം പുല്ലൂര്‍ ലോക്കല്‍ കമ്മിറ്റിയും ഇതുസംബന്ധിച്ച് എംഎല്‍എക്ക് നിവേദനം നല്‍കിയിരുന്നു. റോഡ് വികസനത്തിന്റെ ഭാവി പ്രവര്‍ത്തനങ്ങളെക്കുറിച്ച് ആലോചിക്കുന്നതിനുള്ള ഗുണഭോക്താക്കളുടെ യോഗം ഒമ്പതിന് വൈകിട്ട് അഞ്ചിന് പാടാംകോട് സംഗമം ക്ലബ്ബില്‍ ചേരും.
Keywords: 15 lakhs, Kanhangad, Road, kasaragod,