ആദ്യ ഭാര്യക്ക് 15 ലക്ഷം രൂപ നഷ്ടപരിഹാരം നല്കാന് വിധി
Aug 30, 2012, 12:51 IST
കാഞ്ഞങ്ങാട്: ഭാര്യയെയും കുട്ടിയേയും സംരക്ഷിക്കാതെ മറ്റൊരു യുവതിയെ വിവാഹം ചെയ്ത് താമസിച്ചു വരുന്ന ഭര്‍ത്താവ് ആദ്യ ഭാര്യക്ക് പതിനഞ്ചുലക്ഷം രൂപ നഷ്ടപരിഹാരവും 30,000 രൂപ ഇദ്ദയും 50 പവന് സ്വര്‍ണവും തിരിച്ചു കൊടുക്കണമെന്ന് കോടതി ഉത്തരവ്. കാഞ്ഞങ്ങാട് ടി.ബി. റോഡിലെ അബ്ദുര്‍ റഹ്മാന്റെ മകള്‍ റുബീന മന്‍സിലില്‍ ടി. റുബീനയുടെ(21) പരാതിയിലാണ് ഭര്‍ത്താവ് അജാനൂര്‍ പള്ളമ്പി ഹൗസില്‍ എം. ഷെരീഫ് (28) നഷ്ടപരിഹാരം നല്‍കേണ്ടത്.
വിവാഹസമയത്ത് റുബീനക്ക് നല്‍കിയിരുന്ന അറുപത് പവന് സ്വര്‍ണം ഷെരീഫ് വാങ്ങി ദുരുപയോഗം ചെയ്തതില്‍ 50 പവന് സ്വര്‍ണം തിരിച്ചു കൊടുക്കണമെന്നും നേരത്തെ റുബീന കുടുംബ കോടതിയില്‍ നല്കിയ പരാതിയെ തുടര്‍ന്ന് കോടതി നല്കാന് ഉത്തരവിട്ട ഇദ്ദ കാലത്തെ ചിലവായ 30,000 രൂപയും പതിനഞ്ചു ലക്ഷം രൂപ ഭാവി സുരക്ഷയ്ക്ക് വേണ്ടിയും ആയിരം രൂപ കോടതി ചിലവായും നല്‍കാനുമാണ് ഹൊസ്ദുര്‍ഗ് ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഉത്തരവിട്ടത്. ഇവര്‍ക്ക് അഞ്ച് വയസ്സുള്ള പെണ്‍കുട്ടിയുണ്ട്.
ഇതിന് ശേഷം സവാന എന്ന മറ്റൊരു യുവതിയെ 2009 ഏപ്രില്‍ 14ന് വിവാഹം കഴിച്ച് വേറെ താമസിച്ചു വരുന്ന ഷെരീഫിനെതിരെ റുബീന കുടുംബ കോടതിയില്‍ കേസ് കൊടുത്തു. അനുകൂല വിധി സമ്പാദിച്ചിരുന്നുവെങ്കിലും ഇത് നടപ്പിലായില്ല. ഇതിനെ തുടര്‍ന്നാണ് ഹൊസ്ദുര്‍ഗ് കോടതിയില്‍ ഗാര്‍ഹിക പീഡന കേസ് കൊടുത്തത്.
Keywords: Kanhangad, Court order, Marriage, Hosdurg.