അജാനൂരില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് 14 കോടിയുടെ വികസന പദ്ധതി
Jan 7, 2012, 16:07 IST
കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് മണ്ഡലത്തിലെ അജാനൂര്‍ പ ഞ്ചായത്തില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് 14 കോടി രൂപയുടെ വികസന പദ്ധതി അനുവദിച്ചതായി കാഞ്ഞങ്ങാട് എം എല്‍എ ഇ.ചന്ദ്രശേഖരന്‍ അറിയിച്ചു.
പതിമൂന്നാം ധനകാര്യ കമ്മീഷനില്‍ ഉള്‍പ്പെടുത്തി 'മാതൃകാ മത്സ്യഗ്രാമം' പദ്ധതിയനുസരിച്ചാണ് ഈ വികസന പരിപാടി സംസ്ഥാനത്തെ പത്ത് പഞ്ചായത്തുകളില്‍ നടപ്പിലാക്കുന്നത്.
കാസര്‍കോട് ജില്ലയില്‍ അജാനൂര്‍ പഞ്ചായത്തിനെയാ ണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയത്. പദ്ധതി ഉള്‍പ്പെടുന്ന മ ണ്ഡലങ്ങളിലെ എംഎല്‍എമാരുടെ യോഗം ജനുവരി 4 ന് തിരുവനന്തപുരത്ത് ഫിഷറീ സ് വകുപ്പ് മന്ത്രിയുടെ ഓഫീസില്‍ ചേര്‍ന്നു.
യോഗം, പദ്ധതി നടപ്പിലാക്കുന്നത് സംബന്ധിച്ച് വിശദമായി ചര്‍ച്ച ചെയ്യുകയും പ്രാഥമികമായ തീരുമാനങ്ങള്‍ എ ടുക്കുകയും ചെയ്തു. 2012-13 മുതല്‍ അഞ്ചുവര്‍ഷം കൊണ്ട് പൂര്‍ത്തിയാകും. ആദ്യഘട്ടത്തില്‍ ഭവനരഹിതരായ മ ത്സ്യത്തൊഴിലാളികള്‍ക്കായി 197 വീടുകള്‍ നിര്‍മ്മിക്കും. കുടിവെള്ളം, വൈദ്യുതീകരണം, അടിസ്ഥാനസൗകര്യ വികസനം എന്നിവ തുടര്‍ന്ന് നടപ്പിലാക്കും. ഗുണഭോക്താക്കളെ തിരഞ്ഞെടുക്കല്‍ അടക്കമുള്ള കാര്യങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്ന് എംഎല്‍എ അറിയിച്ചു.
Keywords: fisher-workers, Ajanur, Kanhangad, Kasaragod