കാഞ്ഞങ്ങാട്ട് പോലീസിന്റെ മിന്നല്‍ പരിശോധന; 120 ഓളം ബൈക്കുകള്‍ കസ്റ്റഡിയില്‍
May 26, 2015, 12:00 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 26/05/2015) പോലീസും മോട്ടോര്‍ വാഹന വകുപ്പും നടത്തിയ മിന്നല്‍ പരിശോധനയില്‍ നിയമം ലംഘിച്ചോടിയ 120 ലധികം ബൈക്കുകള്‍ കസ്റ്റഡിയിലെടുത്തു. ഹൊസ്ദുര്‍ഗ് പോലീസും മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് കാഞ്ഞങ്ങാട് നഗരത്തിലും പരിസര പ്രദേശങ്ങളില്‍ നിന്നും വാഹനങ്ങള്‍ പിടികൂടിയത്.
ഹെല്‍മറ്റ് ധരിക്കാതെയും ലൈസന്‍സ് ഇല്ലാതെയും മദ്യപിച്ചും വാഹനങ്ങള്‍ ഓടിക്കുന്നവരുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് പോലീസിന്റെയും മോട്ടോര്‍ വാഹന വകുപ്പിന്റെയും സംയുക്ത നടപടി. പിടികൂടിയ ബൈക്കുടമകളില്‍ നിന്നും പതിനായിരത്തോളം രൂപ പിഴ ഇൗടാക്കി.
ജില്ലയില്‍ ഇരുചക്ര വാഹനാപകടങ്ങള്‍ വര്‍ധിച്ചുവരുന്ന പ്രത്യേക സാഹചര്യം കൂടി കണക്കിലെടുത്ത് നേരത്തെ കാസര്‍കോട്ടും പോലീസും മോട്ടോര്‍ വാഹന വകുപ്പും സംയുക്ത പരിശോധന നടത്തിയിരുന്നു. ഇവിടെ നിന്നും മുന്നൂറോളം ബൈക്കുകളാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kanhangad, Bike, Police, Custody, Kasaragod, Motor, Kerala, Motor Vehicle Department.
Advertisement: