അരയി സംഘര്‍ഷവുമായി ബന്ധപ്പെട്ട് 12 പേര്‍ അറസ്റ്റില്‍
Feb 11, 2012, 16:12 IST
കാഞ്ഞങ്ങാട്: അരയി പാലക്കാലില്‍ കഴിഞ്ഞ ദിവസം രാത്രിയുണ്ടായ അക്രമങ്ങളുമായി ബന്ധപ്പെട്ട കേസില്‍ 12 പേരെ പോലീസ് അറസ്റ്റ് ചെയ്തു. സിപിഎം പ്രവര്‍ത്തകരായ അരയിയിലെ ദിപിന്‍, സുരേന്ദ്രന്‍, രാജീവന്‍, ഗിരീഷ്, കൂലോത്ത് നാരായണന്‍, ഷൈജു എന്നിവരെയും മുസ്ലിം ലീഗ് പ്രവര്‍ത്തകരായ സി.എച്ച്.സമീര്‍, ബി.കെ.റാഷിദ്, ഹബീബ്, അന്‍സാര്‍, മുഹമ്മദ്, റഷീദ് ബി.കെ എന്നിവരെയുമാണ് ഹൊസ്ദുര്‍ഗ് പോലീസ് അറസ്റ്റ് ചെയ്തത്. ഫെബ്രുവരി 9ന് രാത്രി എട്ട് മണിയോടെയാണ് അരയി പാലക്കാലി ല്‍ സിപിഎം - മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘട്ടനമുണ്ടായത്.
അക്രമത്തില്‍ ലീഗ് പ്രവര്‍ത്തകരായ അരയിയിലെ റഷീദ് (23), നിഷാദ് (21) എന്നിവര്‍ക്കും സിപിഎം പ്രവര്‍ത്തകരായ പി.പി.രാജീവന്‍ (35), സുരേന്ദ്രന്‍ (20) എന്നിവര്‍ക്കും പരിക്കേല്‍ക്കുകയായിരുന്നു. ലീഗ് പ്രവര്‍ത്തകര്‍ കാഞ്ഞങ്ങാട് മന്‍സൂര്‍ ആശുപത്രിയിലും സിപിഎം പ്രവര്‍ത്തകര്‍ ജില്ലാശുപത്രിയിലും ചികിത്സയിലാണ്.
Keywords: Clash, Arrest, Kanhangad, Kasaragod