ആയിരം മോഡിമാര്‍ വിചാരിച്ചാലും കോണ്‍ഗ്രസിനെ ഇല്ലാതാക്കാന്‍ കഴിയില്ല: മന്ത്രി രമേശ് ചെന്നിത്തല
Dec 27, 2014, 22:30 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 27.12.2014) കോണ്‍ഗ്രസ് മുക്തഭാരതം ഒരു മോഡിയല്ല ആയിരം മോഡിമാര്‍ വിചാരിച്ചാലും നടക്കില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ഇപ്പോള്‍ ഉണ്ടായിട്ടുള്ള തിരിച്ചടിയില്‍ നിന്നും കരകയറും. കോണ്‍ഗ്രസ് മുക്ത ഭാരതം ഉണ്ടാക്കുമെന്നാണ് മോഡി പറയുന്നത്. ഇന്ത്യയില്‍ നിന്നും കോണ്‍ഗ്രസിനെ ഇല്ലാതാക്കാന്‍ ഒരു മോഡിക്കും കഴിയില്ല. കോണ്‍ഗ്രസ് ശക്തിയോടെ തന്നെ തിരിച്ചു വരും.
കോണ്‍ഗ്രസിന്റെ 130-ാം ജന്മദിനത്തോടനുബന്ധിച്ച് കാസര്‍കോട് ഡി.സി.സി. പ്രസിഡണ്ട് അഡ്വ. സി.കെ. ശ്രീധരന് നയിക്കുന്ന കോണ്‍ഗ്രസ് ജന്മദിന ജ്യോതി പ്രയാണ ജാഥ ശനിയാഴ്ച രാവിലെ ഹൊസ്ദുര്‍ഗ് മാന്തോപ്പ് മൈതാനിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസ് ഭരണകാലത്ത്ചില അപചയങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്ന് തുറന്നു സമ്മതിക്കാന്‍ പാര്‍ട്ടിക്ക് മടിയില്ല. സാധാരണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും പൂര്‍ണമായും സംരക്ഷണം നല്കാന് കഴിഞ്ഞിട്ടില്ല. ഇതുമൂലം ഉണ്ടായിട്ടുള്ള തിരിച്ചടിയില്‍നിന്നും കോണ്‍ഗ്രസ് ശക്തമായി മുന്നേറുക തന്നെ ചെയ്യുമെന്ന് രമേശ് കൂട്ടിച്ചേര്‍ത്തു.
30 ശതമാനം വോട്ട് നേടിയാണ് ബി.ജെ.പി. രാജ്യത്ത് അധികാരത്തിലേറിയത് 70 ശതമാനത്തോളം വരുന്ന മതേതര വോട്ടുകള്‍ ഭിന്നിച്ചതു കൊണ്ടാണ് അവര്‍ക്ക് വിജയിക്കാന്‍ കഴിഞ്ഞത്. കാശ്മീര്‍ മുതല്‍ കന്യാകുമാരി വരെ ജനങ്ങളുടെ ഹൃദയത്തില്‍ ജീവിക്കുന്ന ഏക പ്രസ്ഥാനം കോണ്‍ഗ്രസ് മാത്രമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ഡി.സി.സി. പ്രസിഡണ്ട് അഡ്വ. സി.കെ. ശ്രീധരന് അദ്ധ്യക്ഷത വഹിച്ചു. സ്വാതന്ത്ര്യ സമര സേനാനിയും പ്രമുഖ ഗാന്ധിയനുമായ ഡോ. എസ്.എന്‍. സുബ്ബറാവുവിനെ രമേശ് ചെന്നിത്തല ഷാള്‍ അണിയിച്ച് ആദരിച്ചു.
കെ.പി.സി.സി. ജനറല്‍ സെക്രട്ടറി കെ.പി. കുഞ്ഞിക്കണ്ണന്, കെ.പി.സി.സി. നിര്‍വ്വാഹക സമിതി അംഗങ്ങളായ കെ. വെളുത്തമ്പു, പി. ഗംഗാധരന് നായര്‍, അഡ്വ. എം.സി. ജോസ്, പി.എ. അഷ്റഫ് അലി, ബാലകൃഷ്ണ വോര്‍ക്കുഡ്ലു തുടങ്ങിയവരും ഡി.സി.സി. ഭാരവാഹികളും ചടങ്ങില്‍ സംബന്ധിച്ചു. ഡി.സി.സി. ജനറല്‍ സെക്രട്ടറിമാരായ അഡ്വ. പി.കെ. ചന്ദ്രശേഖരന് സ്വാഗതവും കെ വി ഗംഗാധരന് നന്ദിയും പറഞ്ഞു. ജ്യോതി പ്രയാണം ഞായറാഴ്ച രാവിലെ ഒമ്പത് മണിക്ക് തൃക്കരിപ്പൂരില്‍ നിന്നാരംഭിച്ച് വൈകിട്ട് അഞ്ച് മണിക്ക് ഹൊസങ്കടിയില്‍ സമാപിക്കും.
Also Read:
എയര്‍ ഇന്ത്യ ഉദ്യോഗസ്ഥന്റെ മകള്‍ക്ക് സ്പെഷ്യല്‍ യാത്ര; വിവാദം മുറുകുന്നു
Keywords: Kasaragod, Kerala, Ramesh-Chennithala, RSS, Kanhangad, 1000 of Modi's can not washout congress.
Advertisement: