വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച പ്രതികള്‍ക്കതിരെ ചുമത്തിയത് 10 വര്‍ഷം തടവ്
Jan 17, 2013, 21:12 IST
കാഞ്ഞങ്ങാട്: മാവുങ്കാലിനടുത്ത ഇംഗ്ലീഷ് മീഡിയം സ്ക്കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിനി കല്യാണ്‍ റോഡിലെ പ്രയപൂര്‍ത്തിയാകാത്ത 16 കാരിയെ തട്ടികൊണ്ട് പോവുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്ത കേസിലെ പ്രതികള്‍ക്കെതിരെ പോലീസ് ചുമത്തിയത് 10 വര്‍ഷത്തില്‍ കുറയാത്ത ശിക്ഷ ലഭിക്കുന്ന വകുപ്പുകള്‍ അടങ്ങിയ കുറ്റം.
പ്രായപൂര്‍ത്തി ആകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോവുകയും പീഡിപ്പിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ കഴിഞ്ഞ വര്‍ഷം മുതല്‍ നിലവില്‍ വന്ന പുതിയ നിയമപ്രകാരമാണ് ഈ സംഭവത്തിലും ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തിരിക്കുന്നത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങള്‍ തടയുന്നതിനുള്ള പുതിയ നിയമപ്രകാരം 10 വര്‍ഷത്തോളം നീളുന്ന തടവ് ശിക്ഷയാകും ലഭിക്കുക.
കല്യാണ്‍റോഡിലെ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിന്റെ റിപോര്‍ടുകള്‍ പോലീസ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ്(ഒന്ന്) കോടതിയിലാണ് സമര്‍പ്പിച്ചിരിക്കുന്നതെങ്കിലും കേസിന്റെ തുടര്‍ നടപടി ക്രമങ്ങള്‍ ജില്ലാ സെഷന്‍സ് കോടതിയിലാണ് നടക്കുക.പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയ കേസില്‍ ബുധനാഴ്ച അറസ്റ്റിലായ പടന്നക്കാട് സ്വദേശി കൊറക്കുന്ന് വീട്ടില്‍ മുനീര്‍(23),സുഹൃത്ത് പടന്നക്കാട് കരുവളത്തെ സബാന മന്‍സിലില്‍ പി. ആഷിക് (24) എന്നിവരെ ബുധനാഴ്ച വൈകുന്നേരത്തോടെ പോലീസ് ജില്ലാ സെഷന്‍സ് കോടതിയില്‍ ഹാജരാക്കി.
മുനീറിനെയും ആഷിക്കിനെയും കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. പെണ്‍കുട്ടിയെ നേരത്തെ കാസര്‍കോട് ജുവൈനല്‍ ജസ്റ്റീസ്ഫോറം മുമ്പാകെ ഹാജരാക്കിയിരുന്നു. കുട്ടിയെ രക്ഷിതാക്കളോടപ്പം വിട്ടയക്കുകയായിരുന്നു. ജനുവരി നാലിന് വൈകുന്നേരം അഞ്ച് മണിയോടെ സായാഹ്ന സവാരിക്കിറങ്ങിയ പെണ്‍കുട്ടിയെ മുനീര്‍, ആഷിക്ക് എന്നിവരും സുഹൃത്ത് കരുവളത്തെ മുഹമ്മദ് ഫയാസും ചേര്‍ന്ന് ഇന്നോവ കാറില്‍ തട്ടിക്കൊണ്ട് പോവുകയായിരുന്നു. കാറില്‍ പെണ്‍കുട്ടിയെ ബാംഗ്ലൂരില്‍ എത്തിച്ചതിന് ശേഷം നാട്ടിലേക്ക് മടങ്ങിയെത്തിയ ഫയാസ് ആണ് ആദ്യം പോലീസ് പിടിയിലായത്. ബാംഗ്ലൂരില്‍ നിന്നും സംഘം പെണ്‍കുട്ടിയെയും കൊണ്ട് ഗോവ, അലഹബാദ്, മുംബൈ എന്നിവിടങ്ങളിലേക്ക് പോവുകയും പോലീസ് അന്വേഷണത്തെതുടര്‍ന്ന് പിന്നീട് നാട്ടില്‍ തിരിച്ചെത്തുകയുമായിരുന്നു.

Keywords: Student, Molestation, Accuse, Police, Mavungal, Case, Kamhangad, Kasaragod, Kerala, Malayalam news