കൊല്ലപ്പെട്ട അഭിലാഷിന്റെ കുടുബത്തിന് മുഖ്യമന്ത്രി 10 ലക്ഷം രൂപ ധനസഹായം അനുവദിച്ചു
Aug 19, 2015, 13:39 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 19/08/2015) കാഞ്ഞങ്ങാട്ട് കൊല്ലപ്പെട്ട ഹൊസ്ദുര്‍ഗ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം തരം വിദ്യാര്‍ത്ഥി ഹൊസ്ദുര്‍ഗ് കടപ്പുറത്തെ അഭിലാഷിന്റെ നിര്‍ധന കുടുംബത്തിന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി 10 ലക്ഷം രൂപ ധനസഹായം അനുവദിച്ചു. ഇക്കാര്യം കാസര്‍കോട് ഡിസിസി പ്രസിഡണ്ട് അഡ്വ. സി.കെ.ശ്രീധരനെ മുഖ്യമന്ത്രി അറിയിച്ചു.
ഇക്കഴിഞ്ഞ നവബംര്‍ 15നാണ് അഭിലാഷ് കൊലചെയ്യപ്പെട്ടത്. സഹപാഠികളായ വിദ്യാര്‍ത്ഥികളായിരുന്നു പ്രതികള്‍. ഇക്കഴിഞ്ഞ ആഗസ്റ്റ് 12ന് ഡിസിസി പ്രസിഡണ്ട് അഡ്വ.സി.കെ.ശ്രീധരന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ തിരുവനന്തപുരത്ത് നേരില്‍ കണ്ട് സഹായം അഭ്യര്‍ത്ഥിച്ചിരുന്നു. അഭിലാഷിന്റെ നിര്‍ധന കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നല്‍കണമെന്ന ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നിവേദനവും മുഖ്യമന്ത്രിക്ക് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചിരുന്നു.
കെപിസിസി പ്രസിഡണ്ട് വി.എം.സുധീരന്‍, സംസ്ഥാന ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല എന്നിവരേയും നേരില്‍ കണ്ട് ഡിസിസി പ്രസിഡണ്ട്, അഭിലാഷിന്റെ കുടുംബത്തിന്റെ ദയനീയാവസ്ഥ ബോധ്യപ്പെടുത്തിയിരുന്നു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ബുധനാഴ്ച രാവിലെ ഡിസിസി പ്രസിഡണ്ട് അഡ്വ.സി.കെ.ശ്രീധരനെ ഫോണില്‍ ബന്ധപ്പെട്ട് അഭിലാഷിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം അനുവദിക്കാമെന്ന് ഉറപ്പ് നല്‍കുകയായിരുന്നു. മുഖ്യമന്ത്രി അറിയിച്ച ഈ വിവരം ഡിസിസി പ്രസിഡണ്ട് ബുധനാഴ്ച ഉച്ചയോടെ അഭിലാഷിന്റെ വീട്ടിലെത്തി മാതാപിതാക്കളെ അറിയിച്ചു.
ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് ഡി.വി. ബാലകൃഷ്ണന്‍, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് പി.ബാബുരാജ്, ബ്ലോക്ക് കോണ്‍ഗ്രസ് ഭാരവാഹികളായ കെ.പി.മോഹനന്‍, എന്‍.കെ.രത്‌നാകരന്‍, മുന്‍ മണ്ഡലം പ്രസിഡണ്ട് എം.കുഞ്ഞികൃഷ്ണന്‍, മണ്ഡലം കോണ്‍ഗ്രസ് സെക്രട്ടറി കെ.പി.മധു, യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡണ്ട് സുഹാസ്, ബൂത്ത് പ്രസിഡണ്ട് വി.കെ.ഹരിദാസ് തുടങ്ങിയവര്‍ ഡിസിസി പ്രസിഡണ്ടിനോടൊപ്പമുണ്ടായിരുന്നു.
അതിനിടെ മുഖ്യമന്ത്രി 10 ലക്ഷം രൂപ ധനസഹായം അനുവദിച്ചതില്‍ ബി ജെ പി ജില്ലാ കമ്മിറ്റി സ്വാഗതം ചെയ്തു. ബി ജെ പി യുടെ സമരത്തെ തുടര്‍ന്നാണ് സഹായധനം അനുവദിക്കാന്‍ മുഖ്യമന്ത്രി തയ്യാറായതെന്ന് ബി ജെ പി നേതൃത്വം വ്യക്തമാക്കി. അഭിലാഷിന്റെ കുടുംബത്തിന് സര്‍ക്കര്‍ 10 ലക്ഷം രൂപ അനുവദിക്കണമെന്നാവശ്യപ്പെട്ട് ബിജെപി നിരന്തരം സമരത്തിലായിരുന്നു. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്ക് ഫാക്‌സയച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ചൊവ്വാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തുക അനുവദിക്കാന്‍ തീരുമാനമായത്.
പെരിയ കല്ല്യോട്ട് സമാനമായി കൊലചെയ്യപ്പെട്ട മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥി ഫഹദിന്റെ കുടുംബത്തിന് സര്‍ക്കാര്‍ 10 ലക്ഷം രൂപ അനുവദിച്ചിട്ടും അഭിലാഷിന്റെ കുടുംബത്തെ പരിഗണിക്കാതിരുന്നത് വിവേചനപരമാണെന്ന് ബിജെപി ചൂണ്ടിക്കാട്ടിയിരുന്നു. ഇതേ ആവശ്യം ഉന്നയിച്ച് യുവമോര്‍ച്ച കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട് സായാഹ്നധര്‍ണയും നടത്തിയിരുന്നു.
പാവപ്പെട്ട മത്സ്യതൊഴിലാളി കുടുംബത്തില്‍പ്പെട്ട അഭിലാഷിന് മരണാനന്തര സഹായമായി ബിജെപി ആവശ്യപ്പെട്ട 10 ലക്ഷം അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ച കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി മീനാപ്പീസ് കടപ്പുറത്ത് ഫിഷറീസ് സ്‌കൂള്‍ കെട്ടിടോദ്ഘാടനത്തിനെത്തുന്ന മന്ത്രി കെ.ബാബുവിനെ വഴിയില്‍ തടയുമെന്ന് പ്രഖ്യാപിച്ചിരുന്നു. അഭിലാഷിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ അനുവദിച്ച മന്ത്രിസഭാ തീരുമാനത്തെ ബിജെപി ജില്ലാ കമ്മിറ്റി സ്വാഗതം ചെയ്തു.
Related News:
അഭിലാഷ് കൊലയ്ക്കു പിന്നില്‍ മാഫിയകളും മുഖം മൂടികളുമുണ്ടോ?
അഭിലാഷിന്റെ മരണം കൊലപാതകം: 2 സഹപാഠികള്‍ അറസ്റ്റില്‍
കാണാതായ 10-ാം തരം വിദ്യാര്‍ത്ഥി പൂഴിയെടുത്ത വെള്ളക്കെട്ടില്‍ മരിച്ച നിലയില്‍; കൊലയെന്ന് സംശയം
വിദ്യാര്‍ത്ഥിയുടെ മരണത്തെ കുറിച്ച് സമഗ്ര അന്വേഷണം നടത്തണം: പി. കരുണാകരന്‍ എം.പി
സ്‌കൂള്‍ വിട്ടു മടങ്ങിയ അഭിലാഷിനു എന്താണു സംഭവിച്ചത്, ഞെട്ടല്‍ മാറാതെ നാട്
അഭിലാഷ് മുങ്ങി മരിച്ചതാകാനാണ് സാധ്യതയെന്ന് പോലീസ്; സര്‍ജന്‍ സ്ഥലം പരിശോധിച്ചു
അഭിലാഷിന്റെ ദുരൂഹ മരണം: നാട്ടുകാരുടെ പ്രകടനത്തില്‍ പ്രതിഷേധമിരമ്പി
Keywords: Kasaragod, Kerala, Kanhangad, Murder, Oommen Chandy, 10 lakhs financial aid for Abhilash family.
Advertisement: