ഒന്നാം പിറന്നാളിന് കാത്തുനില്‍ക്കാതെ ദീക്ഷിത് യാത്രയായി
Dec 10, 2014, 13:00 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 10.12.2014) കാത്തിരുന്ന കന്നിപ്പിറന്നാളിന് കാത്തുനില്‍ക്കാതെ ദീക്ഷിത് യാത്രയായി. കാരളിയിലെ ഗള്‍ഫുകാരനായ സുഭാഷ് - ശ്രീജിത ദമ്പതികളുടെ മകന് ദീക്ഷിതാണ് ട്യൂമര്‍ ബാധയെ തുടര്‍ന്ന് മരിച്ചത്. ഒന്നാം പിറന്നാളിന് രണ്ട് ദിവസം അവശേഷിക്കെയാണ് കുടുംബാംഗങ്ങളെയും നാട്ടുകാരെയും കണ്ണീരിലാഴ്ത്തി ദീക്ഷിത് യാത്രയായത്.
ഒരാഴ്ച മുമ്പാണ് പൊടുന്നനെ അബോധാവസ്ഥയിലായ ദീക്ഷിതിനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുട്ടിയെ പരിശോധിച്ച ഡോക്ടര്‍ ജില്ലാ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യാന്‍ നിര്‍ദേശിച്ചു. എന്നാല്‍ ജില്ലാ ആശുപത്രി അത്യാഹിത വിഭാഗത്തില്‍ എത്തിച്ച കുഞ്ഞിന് മതിയായ ചികിത്സ കിട്ടാത്തതിനെ തുടര്‍ന്ന് ഒരുമണിക്കൂറിന് ശേഷം കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ദീക്ഷിതിന്റെ നില ഗുരുതരമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പിന്നീട് പരിയാരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോവുകയായിരുന്നു.
ആറ് ദിവസത്തോളം പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ കഴിഞ്ഞിരുന്ന ദീക്ഷിത് ചൊവ്വാഴ്ച വൈകിട്ടാണ് മരണത്തിന് കീഴടങ്ങിയത്. ദീക്ഷിതിന്റെ അസുഖ വിവരമറിഞ്ഞ് ഗള്‍ഫിലായിരുന്ന പിതാവ് സുഭാഷ് രണ്ട് ദിവസം മുമ്പ് നാട്ടിലെത്തിയിരുന്നു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kanhangad, Death, Obituary, Kasaragod, Kerala, Deekshith.
Advertisement: