കുന്നുമ്മല്‍ ക്ഷേത്ര കവര്‍ച: ഒരാള്‍ അറസ്റ്റില്‍
Mar 14, 2013, 19:47 IST
കാഞ്ഞങ്ങാട്: കുന്നുമ്മല്‍ ലക്ഷ്മി നരസിംഹ മൂര്‍ത്തി ക്ഷേത്രത്തിലെ ഓട്ടുമണി കവര്‍ന്ന കേസുമായി ബന്ധപ്പെട്ട് ഒരാള്‍ പോലീസ് പിടിയിലായി. മാവുങ്കാല്‍ കാട്ടുകുളങ്ങരയിലെ ബാബുവിനെയാണ് ഹൊസ്ദുര്‍ഗ് പോലീസ് കസ്റ്റഡിയിലെടുത്തത്. ബാബുവിന്റെ കൂട്ടാളിയായ കണ്ണൂര്‍ സ്വദേശി സതീശന് രക്ഷപ്പെട്ടു. ബുധനാഴ്ച ചെമ്മട്ടം വയലില്‍ വെച്ചാണ് ഓട്ടോ ഡ്രൈവര്‍മാരും നാട്ടുകാരും ചേര്‍ന്ന് ബാബുവിനെ പിടികൂടി പോലീസിലേല്‍പ്പിച്ചത്.
കുന്നുമ്മല്‍ ക്ഷേത്രത്തില്‍ നിന്നും കവര്‍ന്ന ഓട്ടുമണി ചാക്കില്‍ കെട്ടി ബാബുവും സതീശനും ചേര്‍ന്ന് കൊണ്ടുപോകുമ്പോള്‍ സംശയം തോന്നിയ ഓട്ടോ ഡ്രൈവര്‍മാരും മറ്റും ഇവരെ പിന്തുടരുകയായിരുന്നു. തുടര്‍ന്ന് ബാബുവിനെ നാട്ടുകാര്‍ പിടികൂടിയെങ്കിലും സതീശന് ഓടി രക്ഷപ്പെടുകയായിരുന്നു. വിവരമറിഞ്ഞെത്തിയ ഹൊസ്ദുര്‍ഗ് പോലീസ് ബാബുവിനെ കസ്റ്റഡിയിലെടുക്കുകയാണുണ്ടായത്. കഴിഞ്ഞ ദിവസം രാത്രിയാണ് നരസിംഹ മൂര്‍ത്തി ക്ഷേത്രത്തില്‍ നിന്നും ഓട്ടുമണി കവര്‍ന്നത്.
ഈ മണിയുമായി കാഞ്ഞങ്ങാട് റെയില്‍വെ സ്റ്റേഷനിലെത്തിയ ബാബുവും സതീശനും മണി കല്ലുകൊണ്ടിടിച്ച് പൊളിച്ച ശേഷം അടുത്തുള്ള ഗുജ്രിക്കടയില് വില്പന നടത്താന്‍ ശ്രമിച്ചെങ്കിലും ഇവിടെ സ്വീകരിച്ചില്ല. തുടര്‍ന്നാണ് ഓട്ടുമണി ചാക്കില്‍ കെട്ടി ബാബുവും സതീശനും ചെമ്മട്ടംവയലിലെത്തിയത്. സതീശനെ പിടികൂടുന്നതിനായി പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

Related news:
കുന്നുമ്മല്‍ ക്ഷേത്രത്തിലെ 20 കിലോയുടെ ഓട്ടുമണി മോഷണം പോയി
Keywords: Kunnummal, Temple, Arrest, Robbery, Kanhangad, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News