സ്വയം പര്യാപ്തതയിലൂടെ കാര്‍ഡ് ബാങ്ക് പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കും
Oct 23, 2011, 15:29 IST
കാഞ്ഞങ്ങാട്: നബാര്‍ഡിനെ മാത്രം ആശ്രയിച്ച് ഫണ്ട് കണ്ടെത്തുന്ന നിലവിലെ അവസ്ഥയില്‍നിന്നും സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കുകളെ മോചിപ്പിക്കുമെന്ന് സംസ്ഥാന കാര്‍ഷിക, ഗ്രാമ വികസന ബാങ്ക് പ്രസിഡണ്ട്‌സോളമന്‍ അലക്‌സ് പറഞ്ഞു.
കാഞ്ഞങ്ങാട്ട് നടക്കുന്ന ഓള്‍ കേരള പ്രാഥമിക കാര്‍ഷിക ഗ്രാമ വികസന ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫണ്ടിനായി നബാര്‍ഡിനെ മാത്രം ആശ്രയിക്കാതെ ഡിപ്പോസിറ്റ് മൊബലൈസേഷന്‍സ്‌കീമിലൂടെ നിക്ഷേപ സമാഹരണം ആരംഭിക്കുന്നതിനുള്ള നടപടികള്‍ ആവിഷ്‌കരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബാങ്ക് പ്രസിഡണ്ട് കെ.വി. നാരായണന്‍ അധ്യക്ഷത വഹിച്ചു.