സ്വതന്ത്ര കര്‍ഷക സംഘം ഹജ്ജ് പഠന സംഗമം സംഘടിപ്പിച്ചു
Sep 27, 2011, 12:59 IST
കാഞ്ഞങ്ങാട്: സ്വതന്ത്ര കര്‍ഷക സംഘം ഹൊസ്ദുര്‍ഗ് താലൂക്ക് കമ്മിറ്റി ഹജ്ജ് ഡിജിറ്റല്‍ പഠന ക്ലാസും യാത്രയയപ്പും അവാര്‍ഡ് ദാനവും ആദരിക്കല്‍ ചടങ്ങും സംഘടിപ്പിച്ചു. മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ പ്രസിഡണ്ട് സി.കെ.പി. അഹമ്മദ് കുഞ്ഞി ഹാജിയുടെ അധ്യക്ഷതയില്‍ ജില്ലാ മുസ്‌ലിം ലീഗ് പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുള്ള ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി കൊവ്വല്‍ അബ്ദുല്‍ റഹ്മാന്‍ സ്വാഗതം പറഞ്ഞു. മികച്ച കര്‍ഷകനും കര്‍ഷക സംഘം പ്രവര്‍ത്തകനുമായ പുഞ്ചാവി പി.കുഞ്ഞഹമ്മദ് ഹാജിയെ മുസ്‌ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം മെട്രോ മുഹമ്മദ് ഹാജി ഷാളണിയിച്ച് ആദരിച്ചു.
സമസ്ത ഏഴാംതരം പൊതുപരീക്ഷയില്‍ മൂന്നാം റാങ്കു നേടിയ മുട്ടുന്തല മദ്രസയിലെ ഫാത്തിമത്ത് സുഹ്‌റക്ക് ജില്ലാ കര്‍ഷക സംഘം സെക്രട്ടറി പാലാട്ട് ഇബ്രാഹിം ഹാജി ക്യാഷ് അവാര്‍ഡ് നല്‍കി. ജില്ലാ പ്രസിഡണ്ട് എം.കുഞ്ഞാമദ് പുഞ്ചാവി മുഖ്യപ്രഭാഷണം നടത്തി. പി. മുഹമ്മദ്കുഞ്ഞി മാസ്റ്റര്‍, എ.ഹമീദ്ഹാജി, ടി.അബൂബക്കര്‍ ഹാജി, ബഷീര്‍ വെള്ളിക്കോത്ത്, സി. മുഹമ്മദ്കുഞ്ഞി, പി.സി. കുഞ്ഞിമൊയ്തീന്‍കുട്ടി, സി.എം. ഖാദര്‍ ഹാജി, കെ. ഷാഫി ഹാജി, എം.ജി. മുഹമ്മദ്, ലത്തീഫ് നീലഗിരി പ്രസംഗിച്ചു. സി.ടി.അബ്ദുല്‍ ഖാദര്‍ തൃക്കരിപ്പൂര്‍, ഇസ്മയില്‍ ബാഖവി ക്ലാസ് വിശദീകരിച്ചു. ജാതിയില്‍ ഹസൈനാര്‍ നന്ദി പറഞ്ഞു.
Keywords: Karshaka-sangam, kasaragod, Hajj camp, Kanhangad