സ്ത്രീധനമാവശ്യപ്പെട്ട് യുവതിക്ക് ഭര്‍തൃവീട്ടുകാരുടെ ക്രൂരമര്‍ദ്ദനം
Dec 15, 2011, 15:24 IST
കാഞ്ഞങ്ങാട്: കൂടുതല്‍ സ്ത്രീധനമാവശ്യപ്പെട്ട് ഭര്‍തൃവീട്ടുകാരുടെ ചവിട്ടേറ്റ് യുവതി രക്തം ഛര്‍ദ്ദിച്ചു. കൊട്ടോടി കാരയിലെ മൊയ്തുവിന്റെ മകള്‍ സഫിയയാണ് (23) ഭര്‍തൃവീട്ടുകാരുടെ ക്രൂര മര്‍ദ്ദനത്തിനിരയായത്. ബുധനാഴ്ച വൈകുന്നേരം പാണത്തൂരിലെ ഭര്‍തൃവീട്ടില്‍ ഭര്‍ത്താവ് ഷെഫീഖിന്റെ പിതാവ് മുഹമ്മദ് കുഞ്ഞി, മാതാവ് റുക്കിയ എന്നിവര്‍ ചേര്‍ന്നാണ് സഫിയയെ അടിവയറ്റില്‍ ചവിട്ടിയും മര്‍ദ്ദിച്ചും പരിക്കേല്‍ പ്പിച്ചത്. ഭര്‍തൃവീട്ടില്‍ നിന്ന് പുറത്താക്കപ്പെട്ട സഫിയ അയല്‍വീട്ടില്‍ അഭയം തേടുകയായിരുന്നു. ഇവര്‍ സഫിയയു ടെ വീട്ടില്‍ വിവരമറിയിച്ചതിനെതുടര്‍ന്ന് വീട്ടുകാരെത്തി യുവതിയെ കൂട്ടിക്കൊണ്ടുപോകുകയാണുണ്ടായത്.
ചവിട്ടേറ്റ് രക്തം ഛര്‍ദ്ദിച്ച നിലയിലായിരുന്ന സഫിയയെ വീട്ടുകാര്‍ ഉടന്‍ തന്നെ ജില്ലാശുപത്രിയില്‍ എത്തിക്കുകയായിരുന്നു. മൂന്ന് വര്‍ഷം മുമ്പാണ് ഷഫീഖ് സഫിയയെ വിവാഹം ചെയ്തത്. വിവാഹവേളയില്‍ സഫിയയുടെ വീട്ടുകാര്‍ രണ്ട് ലക്ഷം രൂപയും 15 പവനും സ്ത്രീധനമായി നല്‍കിയിരുന്നു. ഇനിയും സ്വര്‍ണ്ണവും പണവും സ്ത്രീധനം വേണമെന്നാവശ്യപ്പെട്ട് സഫിയയെ ഭര്‍തൃവീട്ടുകാര്‍ പീഡിപ്പിക്കുകയായിരുന്നു.
Keywords: Dowry-harassment, Kanhangad, Kasaragod