സൂപ്പര്‍ ഡാന്‍സര്‍ സാന്ദ്ര സ്‌പോണ്‍സറെ തേടുന്നു
Jun 22, 2012, 13:00 IST
രാജപുരം: കാസര്‍കോട് ജില്ലയുടെ അഭിമാനമായി മാറിയ സൂപ്പര്‍ ഡാന്‍സര്‍ സാന്ദ്ര മുന്നോട്ടുള്ള കുതിപ്പിനും പ്രയാണത്തിനും സ്‌പോണ്‍സര്‍മാരെ തേടുന്നു.
രാജപുരം ടാഗോര്‍ പബ്ലിക് സ്‌കൂളില്‍ ഏഴാംതരം വിദ്യാര്‍ത്ഥിനിയായ സാന്ദ്രാബാബു മലയാളത്തിലെ പ്രമുഖ റി യാലിറ്റിഷോയായ ജോസ്‌കോ സൂപ്പര്‍ ഡാന്‍സ് ജൂനിയര്‍ അഞ്ചില്‍ മത്സരാര്‍ത്ഥിയാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഗള്‍ഫ് നാടുകളില്‍ നിന്നുമുള്ള അഞ്ഞൂറില്‍പ്പരം പ്രതിഭകളില്‍ നിന്നാണ് സാന്ദ്ര അടക്കമുള്ള 24 മത്സരാര്‍ത്ഥികളെ തിരഞ്ഞെടുത്തത്. ജില്ലയില്‍ നിന്നുള്ള ഏക മത്സരാര്‍ത്ഥിയാണ് സാന്ദ്രാ ബാബു.
പാണത്തൂര്‍ ചിറങ്കടവിലെ വയല്‍വീട്ടില്‍ ബാബു- ബിന്ദു ദമ്പതികളുടെ മൂത്തമകളാണ്. നിര്‍ധന കുടുംബമാണ് ബാബുവിന്റേത്. ആറ് സെന്റ് സ്ഥലവും ചെറിയ വീടുമാണ് ഏക സമ്പാദ്യം. മക്കളുടെ ഭാവി ഓര്‍ത്ത് ബാബു ജോലി തേടി ഗള്‍ഫില്‍ പോയെങ്കി ലും ഗള്‍ഫ് യാത്രയിലൂടെ കടബാധ്യതകള്‍ വന്നു ചേര്‍ന്നതല്ലാതെ പ്രതീക്ഷകള്‍ പൂവണിഞ്ഞില്ല.
ഭാര്യയും മൂന്ന് മക്കളുമടങ്ങുന്ന കുടുംബം പുലര്‍ത്താന്‍ പാടുപെടുന്നതിനിടയിലാണ് സാന്ദ്രക്ക് റിയാലിറ്റി ഷോയില്‍ മത്സരിക്കാന്‍ തിരഞ്ഞെടുക്കപ്പെട്ടത്. ഡാന്‍സ് പരിശീലനത്തിനും തിരുവനന്തപുരത്ത് നടക്കുന്ന ഷൂട്ടിങ്ങിനും പോകാന്‍ മാര്‍ഗ്ഗം കാണാതെ വലയുകയാണ് ബാബുവും കുടുംബവും.
തിരുവനന്തപുരത്തെ സജിത ടീച്ചറുടേയും രജീഷ് മാസ്റ്ററുടേയും ശിക്ഷണത്തിലാണ് ഇപ്പോള്‍ ഡാന്‍സ് പരിശീലനം. ക്ലാസിക്കല്‍ ഡാന്‍സില്‍ സാന്ദ്ര നേരത്തെ പരിശീലനം നേടിയിരുന്നു.ടാഗോര്‍ സ്‌കൂളിലെ അധ്യാപകരും നാട്ടുകാരും സാന്ദ്രയെ പരമാവധി പ്രോത്സാഹിപ്പിക്കുന്നുണ്ടെങ്കിലും സ്‌പോണ്‍സറെ ലഭിച്ചില്ലെങ്കില്‍ മത്സര രംഗത്ത് തുടരാന്‍ കഴിയാതെ വരുമോ എന്ന ആശങ്കയിലാണ് ബാബു.
സാന്ദ്രക്ക് രണ്ട് സഹോദരങ്ങളുണ്ട്.മൂന്നാം ക്ലാസുകാരന്‍ ശരത്തും, നാല് വയസുകാരന്‍ അപ്പുവും.തിങ്കള്‍ മുതല്‍ വെള്ളി വരെ വൈകിട്ട് ഏഴ് മണിക്ക് അമൃത ടി.വിയി ലാണ് ജോസ്‌കോ സൂപ്പര്‍ ഡാന്‍സ് സംപ്രേക്ഷണം ചെയ്യുന്നത്. സാന്ദ്രയുടെ രക്ഷിതാവിന്റെ ഫോണ്‍: 94 95 95 15 11.

Keywords: Kasaragod, Kanhangad, Nileshwaram, Kerala