സി.പി.ഐ. 24 മണിക്കൂര്‍ നിരാഹാര സമരം 21 ന്
Oct 11, 2011, 10:35 IST
കാസര്‍കോട്: ലോക്പാല്‍ ബില്‍ ഇത്തവണത്തെ പാര്‍ലമെന്റ് സമ്മേളനത്തില്‍തന്നെ പാസ്സാക്കുക, വിലക്കയറ്റം തടയുക, കള്ളപ്പണം പിടിച്ചെടുക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് സി.പി.ഐ 21 ന് 24 മണിക്കൂര്‍ നിരാഹാര സമരം നടത്തും. 21 ന് രാവിലെ 10 മണി മുതല്‍ 22 ന് രാവിലെ 10 മണി വരെയാണ് നിരാഹാര സമരം നടത്തുക. കാഞ്ഞങ്ങാട്ടും കാസര്‍കോട്ടും സമരം നടത്തുമെന്നും ജില്ലാ കൗണ്‍സില്‍ യോഗം അറിയിച്ചു. കാസര്‍കോട് ജില്ലാ സെക്രട്ടറി ടി.കൃഷ്ണനും കാഞ്ഞങ്ങാട് ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി കെ.എസ്.കുര്യാക്കോസും എന്നിവര്‍ നേതൃത്വം നല്‍കും.
യോഗത്തില്‍ അഡ്വ.ഗോവിന്ദന് പള്ളിക്കാപ്പില്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റംഗം ഇ.ചന്ദ്രശേഖരന്, പി.കുഞ്ഞികൃഷ്ണന്, കെ.വി.കൃഷ്ണന്, ഇ.കെ.നായര്‍, പി.എ.നായര്‍, ബി.വി.രാജന്, സി.പി.ബാബു എന്നിവര്‍ സംസാരിച്ചു.

Keywords: Kasaragod, CPI, Satyagraha, കാസര്‍കോട്, സമരം