city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സി.പി.എം. പ്രവര്‍ത്ത­കര്‍ തമ്മി­ലുള്ള സംഘ­ട്ടനം; ഐ­.എന്‍­.ടി­.യു.സി. പ്ര­വര്‍­ത്ത­ക­നും ആ­ക്രമണം

സി.പി.എം. പ്രവര്‍ത്ത­കര്‍ തമ്മി­ലുള്ള സംഘ­ട്ടനം; ഐ­.എന്‍­.ടി­.യു.സി. പ്ര­വര്‍­ത്ത­ക­നും ആ­ക്രമണം
നീ­ലേ­ശ്വ­രം: കി­നാ­നൂര്‍ ക­രി­ന്ത­ളം പ­ഞ്ചാ­യ­ത്തി­ലെ അ­ണ്ടോ­ളില്‍ സി.­പി.­എം. പ്ര­വര്‍­ത്ത­കര്‍ ത­മ്മില്‍ ഏ­റ്റു­മു­ട്ടി­യ സം­ഭ­വ­ത്തി­ന്റെ തു­ടര്‍­ച്ച­യാ­യി ഐ­.എന്‍.­ടി.­യു.­സി. പ്ര­വര്‍­ത്ത­ക­നാ­യ ചു­മ­ട്ട് തൊ­ഴി­ലാ­ളി­ക്ക് നേ­രെ അ­ക്ര­മം. വ­ട­ക്കെ പു­ലി­യ­ന്നൂ­രി­ലെ പ­വി­ത്ര­നെ­യാ­ണ്(38) ചൊ­വ്വാഴ്ച രാ­ത്രി 7.­30 മ­ണി­യോ­ടെ പ­ഞ്ചാ­യ­ത്തം­ഗ­ത്തി­ന്റെ നേ­തൃ­ത്വ­ത്തി­ലു­ള്ള ഒ­രു സം­ഘം ആ­ക്ര­മി­ച്ച­ത്.

ചീ­മേ­നി­യില്‍ ചു­മ­ട്ട് തൊ­ഴി­ലാ­ളി­യാ­യ പ­വി­ത്രന്‍ ജോ­ലി ക­ഴി­ഞ്ഞ് രാ­ത്രി വീ­ട്ടി­ലേ­ക്ക് പോ­കാ­നാ­യി അ­ണ്ടോള്‍ പാ­ല­ത്തി­ന­ടു­ത്തെ­ത്തി­യ­പ്പോള്‍ കി­നാ­നൂര്‍ ക­രി­ന്ത­ളം പ­ഞ്ചാ­യ­ത്ത് പ­തി­ന­ഞ്ചാം­വാര്‍­ഡ് മെ­മ്പര്‍ ഒ.എം. കു­ഞ്ഞി­ക്ക­ണ്ണ­ന്റെ­യും മ­കന്‍ സ­ച്ചി­ന്റെ­യും നേ­തൃ­ത്വ­ത്തി­ലു­ള്ള പ­തി­ന­ഞ്ചോ­ളം പേര്‍ ത­ട­ഞ്ഞു­നിര്‍­ത്തി മര്‍­ദി­ച്ചു­വെ­ന്നാ­ണ് പ­രാ­തി. ഐ.­എന്‍.­ടി.­യു.­സി. ചു­മ­ട്ട് തൊ­ഴി­ലാ­ളി വേ­ഷം ധ­രി­ച്ച് അ­ണ്ടോള്‍ പാ­ല­ത്തി­ലൂ­ടെ ന­ട­ന്നു­പോ­ക­രു­തെ­ന്ന് ഒ­രു സം­ഘം സി­.പി.­എം. പ്ര­വര്‍­ത്ത­കര്‍ പ­വി­ത്ര­നെ ഭീ­ഷ­ണി­പ്പെ­ടു­ത്തി­യി­രു­ന്നു.

പ­വി­ത്ര­നു­മാ­യി സൗ­ഹൃ­ദം പു­ലര്‍­ത്തു­ന്ന­തി­ന്റെ പേ­രില്‍ സി­.പി.­എം. പ്ര­വര്‍­ത്ത­ക­രാ­യ അ­ണ്ടോ­ളി­ലെ സു­നില്‍­കു­മാര്‍, എം.കെ. ബാ­ബു­എ­ന്നി­വ­രെ ഒ­രു സം­ഘം സി­.പി.­എം. പ്ര­വര്‍­ത്ത­കര്‍ നേ­ര­ത്തെ മര്‍­ദി­ക്കു­ക­യും ഇ­തേ­തു­ടര്‍­ന്നു­ണ്ടാ­യ സം­ഘ­ട്ട­ന­ത്തില്‍ ആ­റു പേര്‍­ക്ക് പ­രി­ക്കേല്‍­ക്കു­ക­യും ചെ­യ്­തു. ഈ­പ്ര­ശ്‌­ന­ത്തി­ന്റെ തു­ടര്‍­ച്ച­യാ­യാ­ണ് ചൊ­വ്വാഴ്ച രാ­ത്രി പ­വി­ത്രന്‍ അ­ക്ര­മ­ത്തി­നി­ര­യാ­യ­ത്. പ­വി­ത്രന്‍ സാ­ര­മാ­യ പ­രി­ക്കു­ക­ളോ­ടെ ജി­ല്ലാ­ശു­പ­ത്രി­യില്‍ ചി­കി­ത്സ­യി­ലാ­ണ്. 

Keywords : Kanhangad, Neeleswaram, C.P.M, Attack, Congress, I.N.T.U.C, Pavithran, Cheemeni, Kunhikkannan, Son, Sachin, Malayalam News, Kerala. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia