സാമ്പത്തിക കുറ്റ കൃത്യ കേസിലെ പ്രതിയുടെ ജാമ്യാപേക്ഷ കോടതി തള്ളി
Feb 13, 2012, 17:06 IST
ഹൊസ്ദുര്‍ഗ്: ഒമ്പതോളം സാമ്പത്തിക കുറ്റ കൃത്യ കേസില്‍ അഞ്ചോളം കോടതികള്‍ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച യുവാവിന്റെ ജാമ്യാപേക്ഷ കോടതി തള്ളി തളിപ്പറമ്പ് തില്ലങ്കേരിയിലെ താഴത്ത് അലിയുടെ (30) ജാമ്യാപേക്ഷയാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രട്ട് (2) കോടതി തള്ളിയത്.
കഴിഞ്ഞ ദിവസമാണ് അലിയെ വെള്ളരിക്കുണ്ട് സിഐ അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയത്. അലിയെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്യുകയായിരുന്നു.
വിസ തട്ടിപ്പുള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ് അലി. കണ്ണൂര്‍, വടക്കാഞ്ചേരി, പാലക്കാട് കൂടല്‍, ചിറ്റാരിക്കാല്‍, കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനുകളിലായി അലിക്കെതിരെ നിരവധി വിസ തട്ടിപ്പ് കേസുകളുണ്ട്. കുന്നുംകൈയിലെ ഭാര്യാവീട്ടില്‍ നിന്നാണ് അലിയെ പോലീസ് പിടികൂടിയത്.

Keywords: Kanhangad, Accuse, court,