സംഘാടക സമിതി രൂപീകരിച്ചു
Dec 14, 2011, 08:58 IST
കാസര്‍കോട്: മടിക്കൈ ഗവ. ഹയര്‍ സെക്കന്ററി സ്കൂള്‍ എന്‍ എസ് എസ് യൂണിറ്റ് ഡിസംബര്‍ 24 മുതല്‍ 30 വരെ പൂത്തക്കാല്‍ ജി യു പി സ്കൂളില്‍ സപ്തദിന ക്യാമ്പ് നടത്തും. ക്യാമ്പ് നടത്തിപ്പിനായുളള സംഘാടക സമിതി രൂപീകരിച്ചു. യോഗം മടിക്കൈ പഞ്ചായത്ത് പ്രസിഡണ്ട് എസ് പ്രീത ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് വി കെ ശശിധരന് അദ്ധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ കെ ഗംഗാധരന്, പി വി ലക്ഷ്മി, ശോഭന, പി ടി എ പ്രസിഡണ്ട് കെ നാരായണന്, പൂത്തക്കാല്‍ ജി യു പി എസ് ഹെഡ്മാസ്റ്റര് പി കൃഷ്ണന്, മടിക്കൈ ജി എച്ച് എസ് എസ് ഹെഡ്മാസ്റ്റര് പി വി കുമാരന്, വികസന സമിതി അംഗം കെ വി കുമാരന്, പി ടി എ വൈസ്പ്രസിഡണ്ട് ടി കൃഷ്ണന് എന്നിവര്‍ ആശംസാ പ്രസംഗം നടത്തി. എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ പ്രിയേഷ്കുമാര്‍ ക്യാമ്പ് വിശദീകരണം നടത്തി. സീനിയര്‍ അസിസ്റ്റന്റ് സുരേഷ് കൊക്കോട്ട് സ്വാഗതവും കെ ലളിത നന്ദിയും പറഞ്ഞു.
Keywords: Madikai, school, Kanhangad, Kasaragod