ശൈലീ വല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു
Dec 23, 2014, 07:30 IST
നീലേശ്വരം: (www.kasargodvartha.com 23.12.2014) വിശ്വകര്‍മ സര്‍വീസ് സൊസൈറ്റി മൂന്നാം കുറ്റി ശാഖയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ശൈലി വല്‍ക്കരണ ക്ലാസ് കാന്‍ഫെഡ് ജില്ലാചെയര്‍മാന്‍ കൂക്കാനം റഹ്മാന് ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ പഠന ജീവിത ചര്യകളില്‍ സ്വീകരിക്കേണ്ട ശൈലികള്‍ എന്തൊക്കെയാണെന്നും, രക്ഷിതാക്കളുടെ ജീവിത ശൈലിയില്‍ വരുത്തേണ്ട മാറ്റങ്ങളെന്തൊക്കെയാണെന്നും നടത്തിയ ചര്‍ച്ച ശ്രദ്ധേയമായി.
മൂന്നാംകുറ്റി പ്രദേശത്തെ നൂറോളം വീടുകളിലെ മുഴുവനാളുകളും പരിപാടിയില്‍ സന്നിഹിതരായി. എം. കെ. വിനോദ്കുമാര്‍ അധ്യക്ഷത വഹിച്ചു. മോളിടീച്ചര്‍, രവികോട്ടുമുല, ഷീബപവിത്രന്, ശ്രീലതശ്രീനിവാസന് എന്നിവര്‍ ചര്‍ച്ചയ്ക്ക് നേതൃത്വം നല്കി. പി.വി. അനില്‍കുമാര്‍ സ്വാഗതവും എം.ബാബു നന്ദിയും പറഞ്ഞു.

Keywords : Nileshwaram, Class, Kasaragod, Kanhangad, Kerala.