വ്യാപാരി തൊഴിലാളി കണ്‍വെന്‍ഷന്‍ നടത്തി.
Feb 7, 2012, 15:44 IST
കാഞ്ഞങ്ങാട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കാഞ്ഞങ്ങാട് മേഖലാ കണ്‍വെന്‍ഷന്‍ കാഞ്ഞങ്ങാട് വ്യാപാര ഭവനില്‍ വെച്ച് നടന്നു. യോഗത്തില്‍ ഹംസ പാലക്കി അദ്ധ്യക്ഷം വഹിച്ചു. കെ.വി.വി.ഇ.എസ് കാസര്‍കോട് ജില്ലാ പ്രസിഡന്റ് കെ.അഹമ്മദ് ഷെരീഫ് യോഗം ഉദ്ഘാടനം ചെയ്തു. സി.യൂസഫ് ഹാജി, എ.ഹമീദ് ഹാജി എന്നിവര്‍ സംസാരിച്ചു. മേഖലാ ജനറല്‍ സെക്രട്ടറി പ്രണവം അശോകന്‍ സ്വാഗതവും സെക്രട്ടറി എന്‍.പി അഷറഫ് നന്ദിയും പറഞ്ഞു.
Keywords: Kasaragod, Kanhangad, Convention, KVVES.