വ്യാജ ആധാരം ചമച്ച ഹൊസ്ദുര്‍ഗ് സബ് രജിസ്ട്രാര്‍ക്ക് സസ്പെന്ഷന്
Mar 23, 2012, 15:57 IST
കാഞ്ഞങ്ങാട്: ചലന ശേഷി നഷ്ടപ്പെട്ട് പൂര്‍ണ്ണമായും കിടപ്പിലായ വൃദ്ധയുടെ പേരില്‍ വ്യാജ ആധാരം തയ്യാറാക്കുന്നതിന് കൂട്ടുനിന്ന ഹൊസ്ദുര്‍ഗ് സബ് രജിസ്ത്രാര്‍ ചെമ്മട്ടംവയല്‍ സ്വദേശി എ ദാമോദരനെ രജിസ്ട്രാര്‍ ഐ ജി അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തു. പെന്ഷന് പ്രായം വര്ദ്ധിപ്പിച്ചില്ലായിരുന്നെങ്കില് മാര്‍ച്ച് 31 ന് സര്‍വ്വീസില്‍ നിന്ന് പിരിയേണ്ടതായിരുന്നു ദാമോദരന്‍.
പുല്ലൂരിലെ കൂക്കള്‍ ഉച്ചിര അമ്മയുടെ പേരില്‍ വ്യാജ ചുണ്ടൊപ്പ് പതിപ്പിച്ച് കൃത്രിമ ആധാരം തയ്യാറാക്കാന്‍ ഉച്ചിര അമ്മയുടെ മകന് കരുണാകരന് നായര്‍, ഇയാളുടെ സഹോദരി ഭര്‍ത്താവ് കുഞ്ഞിക്കോമര് നായര്‍ എന്നിവര്‍ക്ക് കൂട്ടുനിന്നതിനാണ് ദാമോദരനെതിരെ നടപടിയെടുത്തത്.
2003 നവംബര്‍ നാലിനാണ് ഉച്ചിര അമ്മ ജീവിച്ചിരിക്കെ വ്യാജ ആധാരം തയ്യാറാക്കിയത്. ഉച്ചിര അമ്മയുടെ മരണ ശേഷം അവരുടെ പേരിലുണ്ടായിരുന്ന മടിക്കൈ വില്ലേജിലെ 2.39 ഏക്കര്‍ സ്ഥലം എട്ട് മക്കള്‍ക്ക് തുല്യമായി വീതിച്ച് കിട്ടുന്നതിനുള്ള ഉച്ചിരമ്മയുടെ ഒസ്യത്ത് നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് ഇവരുടെ മക്കളായ കെ രാമചന്ദ്രന് നായരും കെ നാരായണനും ഹൊസ്ദുര്‍ഗ് സബ് കോടതിയെ സമീപിച്ചപ്പോഴാണ് വ്യാജ ആധാര സംഭവം പുറത്ത് വന്നത്. ഈ ആധാരം കോടതി റദ്ദ് ചെയ്യുകയും ചെയ്തു. വ്യാജ ആധാരം തയ്യാറാക്കിയതിനെതിരെ ഇരുവരും കരുണാകരന് നായരെയും കുഞ്ഞിക്കോമന്‍ നായരെയും ഹൊസ്ദുര്‍ഗ് സബ് രജിസ്ത്രാര്‍ എ ദാമോദരനെയും എതിര് കക്ഷികളാക്കി ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ്(ഒന്ന്) കോടതിയില്‍ അന്യായം ഫയല്‍ ചെയ്തിരുന്നു. ഈ കേസില്‍ ദാമോദരന്‍ കേരളാ ഹൈക്കോടതിയില്‍ നിന്ന് ജാമ്യം നേടുകയും ചെയ്തു. ഇതിനിടയിലാണ് ഈ സംഭവുമായി ബന്ധപ്പെട്ട് ദാമോദരനെ സര്‍വ്വീസില്‍ നിന്ന് സസ്പെന്റ് ചെയ്തത്. നീലേശ്വരം സബ് രജിസ്ത്രാറുടെ ചുമതല വഹിച്ച സമയത്താണ് വ്യാജ ആധാരം തയ്യാറാക്കാന്‍ ഇയാള്‍ കൂട്ടുനിന്നത്.
ഡിപ്പാര്ട്ടുമെന്റില് കടുത്ത സ്വാധീനം ചെലുത്തി ശിക്ഷ ണ നടപടികളില്‍ നിന്ന് ത ലയൂരാന് ദാമോദരന്‍ ശ്രമം നടത്തിവരികയായിരുന്നു. എട്ട് വര്‍ഷം മുമ്പാണ് വ്യാജ ആധാരം തയ്യാറാക്കിയത്. ഇയാള്‍ക്കെതിരെ വ്യക്തമായ തെളിവുണ്ടായിട്ടും നടപടി നീ ണ്ടതിന് പിന്നില്‍ ചരട് വലി ച്ചത് ഉദ്യോഗസ്ഥ ലോബി കളായിരുന്നു.

Keywords: kasaragod, Kanhangad, court order, suspension