വെളളിക്കോത്ത് ഇന്‍സ്റിറ്റ്യൂട്ടില്‍ പരിശീലനം
Nov 10, 2011, 17:49 IST
കാഞ്ഞങ്ങാട്: വെളളിക്കോത്ത് ഇന്‍സ്റിറ്റ്യൂട്ടില്‍ മള്‍ട്ടി സ്കില്‍ഡ് ടെക്നീഷ്യന് (ഇലക്ട്രിക്കല്‍) കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. 20 നും 35 നും ഇടയില്‍ പ്രായമുളള എസ് എസ് എല്‍ സി വരെ പഠിച്ച യുവാക്കള്‍ക്ക് അപേക്ഷിക്കാം. പരിശീലനം, ഭക്ഷണം എന്നിവ സൌജന്യമാണ്. പേര്, മേല്‍വിലാസം, ജനന തീയ്യതി, വിദ്യാഭ്യാസ യോഗ്യത, ഫോണ്‍ നമ്പര്‍ എന്നിവ അടങ്ങിയ അപേക്ഷ നവംബര്‍ 16 നകം ഡയറക്ടര്‍, വെളളിക്കോത്ത് ഇന്‍സ്റിറ്റ്യൂട്ട്, ആനന്ദാശ്രമം പി ഒ, കാഞ്ഞങ്ങാട്, പിന് - 671531 എന്ന വിലാസത്തില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04672268240 എന്ന നമ്പറില്‍ ബന്ധപ്പെടാം.