വീട്ടമ്മ വിഷം അകത്തുചെന്ന് മരിച്ച നിലയില്‍
May 5, 2015, 09:00 IST
നീലേശ്വരം: (www.kasargodvartha.com 05/05/2015) വീട്ടമ്മയെ വിഷം അകത്തുചെന്ന് മരിച്ച നിലയില്‍ കണ്ടെത്തി. നീലേശ്വരം നെല്ലിയടുക്കത്തെ നാരായണന്റെ ഭാര്യ സരോജിനിയാണ് (62) മരിച്ചത്.
ചൊവ്വാഴ്ച രാവിലെയാണ് സരോജിനിയെ വിഷം അകത്തുചെന്ന നിലയില്‍ വീട്ടിനകത്ത് കണ്ടെത്തിയത്. ഉടന്‍ തന്നെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു.
വിട്ടുമാറാത്ത അസുഖത്തില്‍ മനംനൊന്ത് ജീവനൊടുക്കിയതാണെന്നാണ് വീട്ടുകാര്‍ പറയുന്നത്. ചൊവ്വാഴ്ച രാവിലെ പ്രഭാത ഭക്ഷണത്തിന് ശേഷം കിടപ്പുമുറിയില്‍ കയറിയ സരോജിനി 10 മണിയായിട്ടും വാതില്‍ തുറക്കാതിരുന്നതിനെ തുടര്‍ന്ന് വീട്ടുകാര്‍ ജനല്‍വഴി നോക്കിയപ്പോഴാണ് വിഷം അകത്ത് ചെന്ന് അവശനിലയില്‍ കണ്ടെത്തിയത്. മുറിയുടെ വാതില്‍ ചവിട്ടി തുറന്നാണ് സരോജിനിയെ പുറത്തെത്തിച്ചത്.
നീലേശ്വരം പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

Keywords : Nileshwaram, Death, Obituary, Kanhangad, House-wife, Hospital, Sarojini.