വിശ്വാസാനുഷ്ഠാനങ്ങളെ ആദരിക്കല്‍ സൗഹൃദത്തിന്റെ കാതല്‍: ബഷീര്‍
Feb 1, 2012, 17:55 IST
Basheer Vellikoth |
ഇന്ത്യപോലെ ഒരു ബഹുസ്വര സമൂഹത്തില്‍ പരസ്പര സഹകരണത്തമില്ലാതെ ഒരു മതവിഭാഗത്തിനും ജീവിക്കാനാവില്ല. സാമൂഹിക ജീവിതത്തിന്റെ വിവിധ മേഖലകളല്‍ പരസ്പരം സഹകരിച്ച് മുന്നോട്ട് പോകുന്ന ജനതയുടെ സ്വച്ഛന്ദമായ സൗഹൃദത്തെ മുറിപ്പെടുത്താന്‍ അധികാര താല്‍പര്യത്തോടെ ശ്രമിക്കുന്നവര്‍ വിജയിക്കാത്തത് ഈ സഹകരണത്തിന്റെ അടിത്തറ ഭദ്രമായതുകൊണ്ടാണ്.
വിവിധ മതവിഭാങ്ങളുടെ ആഘോഷവസരങ്ങളില്‍ സന്തോഷം പസ്പരം പങ്കുവെക്കാന്‍- അത്തരം വേദികളില്‍ സഹോദര സമുദായംഗങ്ങളെത്തുന്നത് ഈ സാമൂഹികാന്തരീക്ഷത്തിന്റെ തേട്ടം കൊണ്ടാണ്.
പെരുകളിയാട്ടം നടക്കുന്ന മുച്ചിലോട്ട് ഭഗവതി ക്ഷേത്രവും പരിസരവും സന്ദര്‍ശിച്ച ശേഷം സംയുക്ത ജമാഅത്ത് പ്രസിഡണ്ട് മെട്രോ മുഹമ്മദ്ഹാജി, ട്രഷറര്‍ സി. കുഞ്ഞാമദ്പാലക്കി, വൈസ് പ്രസിഡണ്ടുമാരായ സി. മുഹമ്മദ്കുഞ്ഞി, എന്‍.പി. അബ്ദുല്‍ റഹ്മാന്‍ ഹാജി, സെക്രട്ടറി ബഷീര്‍ ആറങ്ങാടി എന്നിവരോടൊപ്പം പത്രപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ബശീര്‍. ആഘോഷകമ്മിറ്റി ഭാരവാഹികളായ വേണുഗോപാലന്‍ നമ്പ്യാര്‍, അമ്പൂഞ്ഞി, വി. കുമാരന്‍ സംയുക്ത ജമാഅത്ത് ഭാരവാഹികളെ സ്വീകരിച്ചു.
Keywords: Kasaragod, Kanhangad, Basheer Vellikoth.