വില്‍പന നികുതി കുടിശിക വരുത്തിയവരുടെ സ്ഥലം ലേലം ചെയ്യും
Mar 20, 2012, 13:32 IST
കാസര്‍കോട്: ഹൊസ്ദുര്‍ഗ് താലൂക്കിലെ അജാനൂര്‍ വില്ലേജില്‍ വെള്ളിക്കോത്ത് ശ്രീലക്ഷ്മി യോഗേഷ് പ്രഭു എന്നയാളില്‍ നിന്നും വില്‍പന നികുതി കുടിശിക ഈടാക്കാന്‍ കുടിശ്ശികക്കാരന് അവകാശപ്പെട്ട അജാനൂര്‍ വില്ലേജിലെ റീസര്‍വെ നമ്പര്‍ 394 ല്‍പെട്ട ഒരേക്കര്‍ നാല്‍പത്തി ഒന്നേകാല്‍ സെന്റ് സ്ഥലവും വീടും മാര്‍ച്ച് 24 ന് 11 മണിക്ക് അജാനൂര്‍ വില്ലേജ് ഓഫീസില്‍ പരസ്യമായി ലേലം ചെയ്ത് വില്‍പന നടത്തും. കൂടുതല്‍ വിവരങ്ങള്‍ ബന്ധപ്പെട്ട മുനിസിപ്പാലിറ്റി വില്ലേജ് ഓഫീസുകളില്‍ ലഭിക്കും.
ഹൊസ്ദുര്‍ഗ് താലൂക്കില്‍ മാലോത്ത് വില്ലേജിലെ വണ്ടനാനക്കല്‍ വീട്ടില്‍ പുന്നക്കുന്ന് വി.ജെ ജോസഫിന്റെ മകന്‍ ബിജു ജോസഫില്‍ നിന്ന് വില്‍പന നികുതി കുടിശിക ഈടാക്കാന്‍ കുടിശികക്കാരന് അവകാശപ്പെട്ട മാലോം വില്ലേജിലെ റീസര്‍വെ നമ്പര്‍ 147/7 ല്‍പെട്ട ഒരേക്കര്‍ ഇരുപത്തിയഞ്ച് സെന്റ് സ്ഥലം മാര്‍ച്ച് 26 ന് 11 മണിക്ക് ബല്ല വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും. വിവരങ്ങള്‍ പഞ്ചായത്ത്, വില്ലേജ് ഓഫീസുകളില്‍ ലഭിക്കും.
12 ലക്ഷത്തിലധികം വില്‍പന നികുതി കുടിശിക അടക്കാത്ത ആലംപാടി താജ് നഗര്‍ മലനാട് പര്‍ഫ്യൂമറി ഇന്‍ഡസ്ട്രീസ് ഉടമ എ എം അഷ്‌റഫിന്റെ മുട്ടത്തൊടിയിലുള്ള 270/1 ബിപിടി, 269/1 പിടിയിലുള്ള 80 സെന്റ് സ്ഥലം മാര്‍ച്ച് 29 ന് 11 മണിക്ക് ചെങ്കള വില്ലേജ് ഓഫീസില്‍ ലേലം ചെയ്ത് വില്‍പന നടത്തുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.
Keywords: Land, Kanhangad, Kasaragod