വിദ്യാര്‍ത്ഥിനിയെ അപമാനിച്ച ഡ്രൈവര്‍ക്കെതിരെ കേസ്
Mar 22, 2012, 16:36 IST
കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് ലിറ്റില്‍ ഫ്ളവര്‍ ഗേള്‍സ് സ്കൂളിലെ പ്ലസ്ടുവിദ്യാര്ത്ഥിനിയും തങ്കച്ചന്റെ മകളുമായ അര്‍ച്ചനയുടെ(17) പരാതി പ്രകാരം ഒടയംചാല്‍ സ്വദേശിയായ ഡ്രൈവര്‍ക്കെതിരെ കേസെടുത്തു. മാര്‍ച്ച് 19ന് ഉച്ചയ്ക്ക് 12.30 മണിയോടെ കാഞ്ഞങ്ങാട് ബസ്സ്റ്റാന്റ് പരിസരത്ത് ബസ് കാത്തുനില്‍ക്കുകയായിരുന്ന അര്‍ച്ചനയെ ഒടയംചാല്‍ സ്വദേശിയായ ഡ്രൈവര്‍ സമീപിച്ച് പെണ്‍കുട്ടിയെ അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി.
Keywords: Kanhangad, Case, Girl, Driver