വിദ്യാര്‍ത്ഥികള്‍ സംസ്ക്കാരം പ്രതിഫലിപ്പിക്കണം
Jul 16, 2012, 10:50 IST
കാഞ്ഞങ്ങാട് : മുസ്ലിം വിദ്യാര്‍ത്ഥികള്‍ വേഷവിധാനത്തിലും പെരുമാറ്റത്തിലും ഇസ്ലാമിക സംസ്ക്കാരം പ്രതിഫലിപ്പിക്കണമെന്ന് ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് പി.മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍ ആവശ്യപ്പെട്ടു. വിദ്യാലയ അന്തരീക്ഷത്തില്‍ ധര്‍മ്മബോധവും സമാധാനവും കാത്തുസൂക്ഷിക്കാന്‍ എം.എസ്.എഫ് പ്രതിജ്ഞാബദ്ധമാണ്. കാലത്തിന്റെയും സമുദായത്തിന്റെയും നേട്ടം പ്രതിഭയും നീതീബോധവുമുള്ള വിദ്യാര്‍ത്ഥി സമൂഹമാണെന്ന് വസ്തുത കുട്ടികള്‍ വിസ്മരിക്കരുത്.
ഹൊസ്ദുര്‍ഗ്ഗ് ഗവ.ഹയര്‍സെക്കണ്ടറി സ്കൂള്‍ യൂണിറ്റ് എം.എസ്.എഫ് സ്പെഷ്യല്‍ കണ്വെന്ഷന് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ എം.എസ്.എഫ് ജനറല്‍ സെക്രട്ടറി ആബിദ് ആറങ്ങാടി അദ്ധ്യക്ഷത വഹിച്ചു.
മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ അഡ്വ.എന്‍.എ.ഖാലിദ്, ഹംസത്ത് അബൂബക്കര്‍, മുനിസിപ്പല്‍ മുസ്ലിം യൂത്ത്ലീഗ് പ്രസിഡണ്ട് മഹ്മൂദ് മുറിയനാവി, മണ്ഡലം യൂത്ത്ലീഗ് വൈസ് പ്രസിഡണ്ട് കെ.പി.ബഷീര്‍, ജില്ലാ എം.എസ്.എഫ് വൈസ് പ്രസിഡണ്ട് മനാഫ് എടനീര്‍, മണ്ഡലം എം.എസ്.എഫ് പ്രസിഡണ്ട് സാദിഖുല്‍ അമീന്, ജലാല്‍ കല്ലുരാവി പ്രസംഗിച്ചു.

Keywords: Students, Kanhangad, ladies-dress, Kasragod, Muhammed Kunhi