വികസന വിസ്മയം: സഞ്ചരിക്കുന്ന ഫോട്ടോ പ്രദര്‍ശനം സമാപിച്ചു
Oct 3, 2011, 16:49 IST
കാസര്‍കോട്: സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി നടത്തിയ വികസന വിസ്മയം വിളംബരം ചെയ്യുന്ന സംസ്ഥാനതല സഞ്ചരിക്കുന്ന ഫോട്ടോ പ്രദര്‍ശനം ജില്ലയില്‍ സമാപിച്ചു. കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്തും, കാഞ്ഞങ്ങാട് ബസ് സ്റ്റാന്റ് പരിസരത്തുമാണ് പ്രദര്‍ശനം ഒരുക്കിയത്. ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പാണ് പ്രദര്‍ശനം സംഘടിപ്പിച്ചത്.
സെപ്തംബര്‍ 22 ന് തിരുവനന്തപുരത്ത് നിന്നും പ്രയാണം ആരംഭിച്ച പ്രദര്‍ശന വാഹനം സംസ്ഥാനത്തെ മറ്റു 13 ജില്ലകളിലും പ്രദര്‍ശനം പൂര്‍ത്തിയാക്കിയ ശേഷമാണ് കാസര്‍കോട്ട് എത്തിയത്. സംസ്ഥാന സര്‍ക്കാര്‍ 100 ദിവസംകൊണ്ട് കൈവരിച്ച വികസന നേട്ടങ്ങള്‍, ജനോപകാരിയായ വിവിധ സംവിധാനങ്ങള്‍, ഭരണ സുതാര്യത തുടങ്ങി വിവിധ ക്ഷേമ - വികസന പദ്ധതികളുടെ ഫോട്ടോകളാണ് പ്രദര്‍ശനത്തില്‍ ഒരുക്കിയിട്ടുളളത്.

Keywords: Kasaragod, Kanhangad, കാസര്‍കോട്, ഫോട്ടോ പ്രദര്‍ശനം.