വാറണ്ട് പ്രതിയെ പോലീസ് മല്‍പ്പിടുത്തത്തിലൂടെ കീഴടക്കി
Jan 16, 2012, 16:32 IST
കാഞ്ഞങ്ങാട്: ആറോളം കേസുകളില്‍ വാറണ്ട് പ്രതിയായ യുവാവിനെ പോലീസ് മല്‍പ്പിടുത്തത്തിലൂടെ കീഴടക്കി. കൊളവയലിലെ കുഞ്ഞമ്പുവിന്റെ മകന്‍ ഷൈജുവിനെയാണ് (28) ഹൊസ്ദുര്‍ഗ് എസ്‌ഐ വി.ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്തിയത്. ഞായറാഴ്ച വൈകുന്നേരം കൊളവയല്‍ കാറ്റാടി ജംഗ്ഷനില്‍ ഷൈജു ഉണ്ടെന്ന വിവരമറിഞ്ഞെത്തിയ പോലീസ് സംഘത്തെ കണ്ട് യുവാവ് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു.
പോലീസിന് പിടികൊടുക്കാതെ ഓടിയ ശേഷം തിരിഞ്ഞ് മറ്റൊരു വഴിയിലൂടെ കുതിച്ച ഷൈജുവിനെ പോലീസ് സംഘം വളഞ്ഞതോടെ യുവാവ് പോലീസുമായി മല്‍പ്പിടുത്തത്തിന് തയ്യാറാവുകയായിരുന്നു. പോലീസില്‍ നിന്നും കുതറിമാറി രക്ഷപ്പെടാന്‍ ശ്രമിച്ച ഷൈജുവിനെ ഒടുവില്‍ ബലമായി പോലീസ് കീ ഴ്‌പ്പെടുത്തി സ്റ്റേഷനിലേക്ക് കൊണ്ടുവരികയായിരുന്നു. രാഷ്ട്രീയ അക്രമങ്ങളുള്‍പ്പെടെ ആറോളം കേസുകളില്‍ വാറണ്ട് പ്രതിയായ ഷൈജു പോലീസിന് പിടികൊടുക്കാതെ ഒളിവില്‍ കഴിയുകയായിരുന്നു.
Keywords: Police, Arrest, Accuse, Kanhangad, Kasaragod