വനിതാ കുട്ടിപോലീസിനെ പീഡിപ്പിച്ച പോലീസുകാരനെ സസ്പെന്‍ഡ് ചെയ്തു
Mar 23, 2012, 13:43 IST
ബേക്കല്‍: പാലക്കുന്ന് ഭരണി മഹോത്സവത്തിന് വീട്ടുകാരോടൊപ്പമെത്തിയ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ഇരുട്ടിന്റെ മറവില്‍ കോട്ടിക്കുളം റെയില്‍വെ സ്റ്റേഷന് പരിസരത്ത് വെച്ച് ശാരീരികമായി പീഡിപ്പിച്ച ബേക്കല്‍ പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ജോസ്കുട്ടിയെ ജില്ലാ പോലീസ് ചീഫ് എസ്. സുരേന്ദ്രന് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. ഫെബ്രുവരി 22നാണ് സംഭവം നടന്നത്. ഹൊസ്ദുര്‍ഗ് സി ഐ കെ വി വേണുഗോപാല്‍ നല്കിയ അന്വേഷണ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്പെന്ഷന്. പാസ്പോര്‍ട്ട് കുംഭകോണ കേസിലും നേരത്തെ ജോസ്കുട്ടി സസ്പെന്‍ഷനിലായിരുന്നു. ഈ സംഭവത്തില്‍ സസ്പെന്ഷന് കഴിഞ്ഞ് തിരിച്ചെടുത്ത ശേഷമാണ് പെണ്‍കുട്ടിയെ ഉത്സവസ്ഥലത്ത് പീഡിപ്പിച്ചത്. പീഡനത്തിനിരയായ പെണ്‍കുട്ടി സ്റ്റുഡന്‍സ് പോലീസ് അംഗമാണ്.
Keywords: kasaragod, Kanhangad, Police, Bekal, suspension,