റെയില്‍വെ പെന്‍ഷനേഴ്‌സ് വ്യക്തിഗത പരിശോധന നടത്തുന്നു
Nov 17, 2011, 02:04 IST
കാഞ്ഞങ്ങാട്: 70 വയസ്സ് മുതലുള്ള റെയില്‍വെ പെന്‍ഷനേഴ്‌സ്-ഫാമിലി പെന്‍ഷനേഴ്‌സ് എന്നിവയുടെ വ്യക്തിഗത പരിശോധന പാലക്കാട്, ഷൊര്‍ണൂര്‍, കോഴിക്കോട് എന്നിവിടങ്ങളില്‍ നടക്കും. 29 വരെ പാലക്കാട് ഡിവിഷന്‍ ഓഫീസിലും 17, 18 തീയതികളില്‍ കോഴിക്കോട് റെയില്‍വെ ഇന്‍സ്റ്റിറ്റിയൂട്ടിലും 21, 22 തീയതികളില്‍ ഷൊര്‍ണൂര്‍ ഹെല്‍ത്ത് യൂണിറ്റിലും ബന്ധപ്പെട്ടവര്‍ ഹാജരാകണം. അപേക്ഷാ ഫോറം, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, വയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവയും ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04672201513 നമ്പറില്‍ ബന്ധപ്പെടണം.
Keywords: Kasaragod, Railway, Pension