റമദാന്‍ സാഹോദര്യത്തിന്റെ മഹിമ വിളിച്ചോതുന്നു: അഡ്വ. സി.കെ ശ്രീധരന്‍
Jul 11, 2015, 16:00 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 11/07/2015) അശരണരെ സഹായിക്കാന്‍ രംഗത്ത് വരുന്നത് സാഹോദര്യത്തിന്റെ മഹിമ വിളിച്ചോതുന്ന റമദാനില്‍ ഏറെ പ്രാധാന്യമുണ്ടെന്ന് ഡി.സി.സി പ്രസിഡണ്ട് അഡ്വ. സി.കെ ശ്രീധരന്‍ അഭിപ്രായപ്പെട്ടു. പടന്ന എടച്ചാക്കൈ ബൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെയും കൊക്കാക്കടവ് വളാല്‍ പ്രിയദര്‍ശിനി ക്ലബ്ബിന്റെയും നേതൃത്വത്തില്‍ സംഘടിപ്പിച്ച സമൂഹ നോമ്പ് തുറയും 130 ഓളം കുടുംബങ്ങള്‍ക്ക് റമദാന്‍ കിറ്റ് വിതരണവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മതേതര മൂല്യം കാക്കുന്നതിന് ഏറെ ത്യാഗങ്ങള്‍ ദേശീയ പ്രസ്ഥാനമായ കോണ്‍ഗ്രസ് സഹിച്ചിട്ടുണ്ടെന്നും ഇനിയും അതിന് ഒരുക്കവുമാണെന്ന് ഡി.സി.സി പ്രസിഡണ്ട് പറഞ്ഞു. കൊക്കാക്കടവ് പ്രിയദര്‍ശിനി മന്ദിര പരിസരത്ത് നടന്ന ചടങ്ങില്‍ ഡി.സി.സി ജനറല്‍ സെക്രട്ടറി പി.കെ ഫൈസല്‍ അധ്യക്ഷനായിരുന്നു. രോഗികള്‍ക്കുള്ള ചികിത്സാ ധനസഹായത്തിന്റെ വിതരണവും ഡി.സി.സി പ്രസിഡണ്ട് നിര്‍വഹിച്ചു.
മസ്ജിദ് ഇമാംമാര്‍ക്കുള്ള വസ്ത്ര വിതരണം കരകൗശല വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ എം.സി ഖമറുദ്ദീന്‍ നിര്‍വഹിച്ചു. മുഹമ്മദ് ആഷിഖ് നിസാമി റമദാന്‍ സ്‌നേഹസന്ദേശം നല്‍കി. ഡി.സി.സി ജനറല്‍ സെക്രട്ടറി കരിമ്പില്‍ കൃഷ്ണന്‍, തൃക്കരിപ്പൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് പി. കുഞ്ഞിക്കണ്ണന്‍, മുസ്ലിം ലീഗ് പടന്ന പഞ്ചായത്ത് സെക്രട്ടറി പി.കെ.സി റൗഫ് ഹാജി, ഐ.എന്‍.എല്‍ നേതാവ് വി.കെ ഹനീഫ ഹാജി, പഞ്ചായത്ത് അംഗങ്ങളായ കെ. കുഞ്ഞമ്പു, പി.വി മുഹമ്മദ് അസ്ലം, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് കെ.പി കുഞ്ഞികൃഷ്ണന്‍, ബ്ലോക്ക് കോണ്‍ഗ്രസ് മുന്‍ പ്രസിഡണ്ട് കെ.എന്‍ വാസുദേവന്‍ നായര്‍, ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറി കെ.വി ജതീന്ദ്രന്‍, ജനശ്രീ സുസ്ഥിര വികസന മിഷന്‍ ജില്ലാ ട്രഷറര്‍ ടി.കെ സുബൈദ, മണ്ഡലം കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് പി.കെ താജുദ്ദീന്‍, ദളിത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി കെ. സജീവന്‍, ഓട്ടോ തൊഴിലാളി യൂണിയന്‍ ഐ.എന്‍.ടി.യു.സി പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ടി.പി മുത്തലിബ്, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് ഇ. ശ്യാം കുമാര്‍ എന്നിവര്‍ സംസാരിച്ചു.
ബൂത്ത് കോണ്‍ഗ്രസ് പ്രസിഡണ്ട് കെ. സുലൈമാന്‍ സ്വാഗതവും പ്രിയദര്‍ശിനി ക്ലബ്ബ് സെക്രട്ടറി എന്‍. ഇര്‍ഷാദ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് സമൂഹ നോമ്പ് തുറയും നടന്നു. സ്ത്രീകള്‍ ഉള്‍പെടെ നൂറുകണക്കിന് പേര്‍ പങ്കെടുത്തു.

Keywords : Trikaripur, Kanhangad, Kerala, Programme, Inauguration, Club, Adv C.K Sreedharan.