രാവണീശ്വരത്ത് വയനാട്ട് കുലവന്‍ തെയ്യംകെട്ട് 25 മുതല്‍
Apr 23, 2012, 22:13 IST
കാഞ്ഞങ്ങാട്: രാവണീശ്വരം കളരിക്കാല്‍ മുളവന്നൂര്‍ ഭഗവതി ക്ഷേത്രത്തിന്റെ ഭണ്ഡാര വീടായ കളരിക്കാല്‍ അമ്പലത്തുകാട് തറവാട്ടില്‍ വയനാട്ട് കുലവന്‍ തെയ്യംകെട്ട് ഉത്സവം 25 ന് തുടങ്ങുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 25 ന് പുലര്‍ച്ചെ കുറത്തിയമ്മ, പടിഞ്ഞാറ്റ ചാമുണ്ടി, വിഷ്ണുമൂര്‍ത്തി, കാലിച്ചാന്‍ തെയ്യം അരങ്ങിലെത്തും. തുടര്‍ന്ന് വയനാട്ട് കുലവന്‍ തെയ്യം കൂടല്‍ ചടങ്ങ് 26 ന് വിവിധ തെയ്യങ്ങളോടൊപ്പം വയനാട്ട് കുലവന്‍ തെയ്യത്തിന്റെ വെള്ളാട്ട് നടക്കും. പത്രസമ്മേളനത്തില്‍ എം.ബാലകൃഷ്ണന്‍ നമ്പ്യാര്‍, പി.കുഞ്ഞിരാമന്‍, കെ.ആണ്ടി, കെവി. സുനില്‍കുമാര്‍, കുമാരന്‍ കുന്നുമ്മല്‍, പി.വി. മുകുന്ദന്‍, പി. ശശിധരന്‍ സംബന്ധിച്ചു.
Keywords: Vayanattukulavan Theyyamkettu Maholsavam, Ravaneshwaram, Kanhangad, Kasaragod