യൂത്ത്‌ലീഗ് നേതാക്കള്‍ പഞ്ചായത്ത് പര്യടനം നടത്തി
Oct 8, 2011, 10:00 IST
കാഞ്ഞങ്ങാട്: നിയോജക മണ്ഡലം മുസ്‌ലിം ലീഗ്, യൂത്ത്‌ലീഗ് സംഘടിപ്പിക്കുന്ന രാഷ്ട്രീയ വിശദീകരണ സമ്മേളനത്തിന്റെ ഭാഗമായി മലയോര പഞ്ചായത്തുകളായ ബളാല്‍, കിനാനൂര്‍ കരിന്തളം, കോടോംബേളൂര്‍ പഞ്ചായത്തുകളില്‍ നേതാക്കള്‍ പര്യടനം നടത്തി. സമ്മേളനം വിജയിപ്പിക്കുന്നതിന് മലയോരത്ത് ആവേശകരമായ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. പര്യടനത്തില്‍ ജില്ലാ മുസ്‌ലിം യൂത്ത്‌ലീഗ് വൈസ് പ്രസിഡണ്ട് എം.പി ജാഫര്‍, കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡണ്ട് ഹക്കീം മീനാപ്പീസ്, ജനറല്‍ സെക്രട്ടറി ശംസുദ്ദീന്‍ കൊളവയല്‍, വൈസ് പ്രസിഡണ്ടുമാരായ ബഷീര്‍ കൊവ്വല്‍പള്ളി, അബ്ദുല്ല പടന്നക്കാട്, സെക്രട്ടറി എന്‍.കെ. ഹാരിസ് തുടങ്ങിയവര്‍ സംബന്ധിച്ചു.
Keywords: Muslim-League, Youth-League, Kanhangad, March, കാഞ്ഞങ്ങാട്, യൂത്ത്‌ലീഗ് നേതാക്കള്‍, പര്യടനം