മോട്ടോര്‍ ബൈക്ക് തീവെച്ചു നശിപ്പിച്ചു
Jan 2, 2012, 07:30 IST
കാഞ്ഞങ്ങാട്: വീട്ടുമുറ്റത്തു നിര്‍ത്തിയിട്ട മോട്ടോര്‍ ബൈക്ക് തീവെച്ചു നശിപ്പിച്ചു. കാഞ്ഞങ്ങാട് മുറിയനാവിയിലെ ശംസുദ്ദീന്റെ ബൈക്കാണ് ഞായറാഴ്ച പുലര്‍ച്ചെ ഒന്നരയോടെ തീവെച്ചു നശിപ്പിച്ചത്. തീപടര്‍ന്ന് വീടിന്റെ ജനല്‍ ഗ്ലാസ് തകര്‍ന്നതോടെയാണ് വീട്ടുകാര്‍ സംഭവമറിഞ്ഞത്. ഹൊസ്ദുര്‍ഗ് പോലീസ് സ്ഥലത്തെത്തി. ബൈക്ക് കത്തിച്ച സംഭവത്തില്‍ കഞ്ഞങ്ങാട് മുനിസിപ്പല്‍ 38-ാം വാര്‍ഡ് മുസ്ലീംലീഗ് കമ്മിറ്റി പ്രതിഷേധിച്ചു.
Keywords: Bike, Burnt, Kanhangad, Kasaragod